കൗണ്‍സിലിംഗില്‍ ഫൗണ്ടേഷന്‍ ഡിപ്ലോമ ക്ലാസ്സ് സംഘടിപ്പിക്കുന്നു

മനാമ: പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ കൗൺസിലിംഗ് പഠിക്കാൻ ആഗ്രഹിക്കുന്നവർക്കായി ബഹ്റൈനിലെ പ്രമുഖ കൗണ്‍സിലറും പരിശീലകനുമായ ഡോ.ജോണ്‍ പനയ്ക്കലിന്റെ നേതൃത്വത്തില്‍ ഫൗണ്ടേഷന്‍ ഡിപ്ലോമ ക്ലാസുകള്‍ ആരംഭിക്കുന്നു. ഏപ്രില്‍ 28 മുതല്‍ ജൂണ്‍ 6 വരെ ഞായര്‍, ചൊവ്വ., വ്യാഴം എന്നീ ദിവസങ്ങളില്‍. വൈകീട്ട് 7.30 മുതല്‍ 9.30 വരെയാണ് ക്ലാസുകള്‍. മാഹൂസിലെ ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രവാസി ഗൈഡന്‍സ് സെന്ററിലാണ് ക്ലാസുകള്‍ നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 38024189, 35680258 എന്നീ ന്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.