ബഹ്‌റൈ ന്‍ കേരളീയ സമാജം വിഷു - ഈസ്റ്റര്‍ ആഘോഷം നാളെ

മനാമ. ബഹ്‌റൈന്‍ കേരളീയ സമാജം ഈ വര്‍ഷം വിഷു ഈസ്റ്റര്‍ ആഘോഷം വളരെ വിപുലമായ രീതിയില്‍ വിവിധ കലാ പരിപാടികളോടെ നാളെ രാത്രി 7.30 മുതല്‍ സമാജം ഡയമണ്ട് ജുബിലീ ഹാളില്‍ നടക്കുമെന്ന് സമാജം ആക്ടിംഗ് പ്രസിഡന്റ് മോഹന്‍ രാജ് പി എന്‍ ആക്ടിംഗ് ജനറല്‍സെക്രട്ടറി ടി ജെ ഗിരീഷ് എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. പരിപാടിയുടെ ഭാഗമായി വിഷു കൈനീട്ടം, വിഷു ഈസ്റ്റര്‍ സന്ദേശം, വിഷു ഈസ്റ്റര്‍ പാട്ടുകള്‍ എന്നിവ ഉണ്ടായിരിക്കും.സൂര്യ ഇന്ത്യ ഫെസ്റ്റിവലിന്‍റെ ഭാഗമായി അന്നേ ദിവസം പ്രശസ്ത നര്‍ത്തകിമാരായ ശ്വേത പ്രജണ്ടേ അവതരിപ്പിക്കുന്ന ഭരതനാട്യവും, റെഡ്ഡി ലക്ഷ്മി അവതരിപ്പിക്കുന്ന കുച്ചുപ്പൊടിയും ചടങ്ങിനു മാറ്റ് കൂട്ടുമെന്ന് സമാജം ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിഷു-ഈസ്റ്റര്‍ ആഘോഷങ്ങളുടെ കണ്‍വീനര്‍മാരായ അനില്‍ മാത്യു (39441920) രാജേഷ് കോടോത്ത് (33890941) എന്നിവരെ വിളിക്കാവുന്നതാണ്.