കെ.എസ്.സി.എ മന്നം ജയന്തി ആഘോഷിച്ചു

മനാമ. കേരള സോഷ്യൽ ആന്‍റ് കൾച്ചറൽ അസോസിയേഷൻ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് വിപുലമായ“ഹരിഹരലയം” എന്ന പേരിൽ മന്നം
ജയന്തി ആഘോഷങ്ങളും അവാര്‍ഡ് വിതരണവും നടത്തി. രാജ്യസഭാംഗവും പ്രശസ്ത സിനിമാനടനുമായ സുരേഷ് ഗോപി മുഖ്യാതിഥിയായിരുന്നു.
മൂവായ്യിരത്തോളം ആളുകള്‍ പങ്കെടുത്ത ചടങ്ങില്‍ പ്രസിഡന്‍റ് പമ്പാവാസന്‍ നായര്‍ അദ്ധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി സന്തോഷ് സ്വാഗതം പറഞ്ഞു.ഈ വര്‍ഷത്തെ മന്നം അവാർഡ് പ്രശസ്ത കവിയും പണ്ഡിതനും
ഗാനരചയിതാവുമായ എസ്. രമേശന്‍ നായര്‍ക്ക് സമ്മാനിച്ചു.
അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
സമൂഹത്തിന്‍റെ വിവിധ തലങ്ങളിൽ, അതായത് ശാസ്ത്രം, സാങ്കേതികം,
വിദ്യാഭ്യാസം, സാംസ്കാരികം, സാമൂഹികം, സാമ്പത്തികം, കല, സാഹിത്യം,
മാനുഷിക സേവനം തുടങ്ങി വിവിധ മേഖലകളില്‍ നിസ്വാർത്ഥ സേവനം
നടത്തുന്ന പ്രഗത്ഭരായ വ്യക്തികളേയും സ്ഥാപനങ്ങളേയും അവരുടെ
പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ആദരിക്കുവാന്‍
കേരള സോഷ്യൽ ആന്‍റ് കൾച്ചറൽ അസോസിയേഷൻ ഏർപ്പെടുത്തിയതാണ്
മന്നം അവാർഡ്. തുടര്‍ച്ചയായി ഇത് ആറാമത് തവണയാണ് ഈ അവാര്‍ഡ്
നല്‍കുന്നത്.
അനിൽകുമാർ ചെയർമാനും ദേവദാസ് നമ്പ്യാർ, പ്രവീൺ നായർ, ശിവകുമാർ,
അജയ് പി നായർ എന്നിവരടങ്ങുന്ന അഞ്ചംഗകമ്മിറ്റിയാണ് ഈ വര്‍ഷത്തെ
മന്നം അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.സിനിമാരംഗത്തെ സമഗ്ര സംഭാവനക്കുള്ള സ്റ്റാര്‍ ഐക്കണ്‍ പുരസ്കാരം പ്രശസ്ത സിനിമാനടൻ ജഗദീഷിന് സമ്മാനിച്ചു
വ്യവസായ പ്രമുഖർക്കായി ഏർപ്പെടുത്തിയ ഈ വര്‍ഷത്തെ പ്രവാസി രത്ന
പുരസ്കാരം മിഡില്‍ ഈസ്റ്റിലെ അറിയപ്പെടുന്ന ബിസിനസ്സുകാരനും പ്രമുഖ
നിർമാണ വിദഗ്ധനും ബി.കെ.ജി ഹോള്‍ഡിംഗ് ചെയര്‍മാനുമായ കെ.ജി
ബാബുരാജന് സമ്മാനിച്ചു.ചടങ്ങില്‍ സംഘടനയുടെ മെമ്പര്‍ഷിപ്പ് ഡയറക്ടറി ജഗദീഷ് രമേശന്‍നായര്‍ക്ക് കൈമാറി പ്രകാശനം ചെയ്തു അംഗങ്ങള്‍ക്ക് പരസ്പരം ബന്ധപ്പെടാന്‍ ഉതകുന്ന രീതിയില്‍ നവീന സംവിധാനങ്ങളോടു കൂടിയ ഒരു ഇ-ഡയറക്ടറി കൂടി ഇതിന്‍റെ ഭാഗമായി പ്രകാശനം ചെയ്തു.ചടങ്ങില്‍ മലയാളം പാഠശാലയുടെയും സംസ്കൃതം ക്ലാസ്സിന്റെയും അദ്ധ്യാപകരെ ഉപഹാരം നല്‍കി ആദരിച്ചു. പ്രശസ്ത പിന്നണി ഗായകരായ ശ്രീനാഥ് , ജാനകി നായർ എന്നിവർ അവതരിപ്പിച്ച സംഗീത നിശയും കോമഡി ആർട്ടിസ്റ്റ് സുനീഷ് വാരനാട് അവതരിപ്പിച്ച കോമഡി ഷോയും നൃത്യനൃത്തങ്ങളും ചടങ്ങിനു മാറ്റേകി.
ജ്യോതി മേനോന്‍,മെമ്പര്‍ഷിപ്പ് ഡയറക്ടറി കണ്‍വീനര്‍ ഹരിദാസ് ബി നായര്‍, എക്സിക്യൂട്ടിവ്കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. വൈസ്പ്രസിഡന്‍റ് ജയകുമാര്‍ നന്ദി പറഞ്ഞു.