ബി കെ എസ് ഭരത് മുരളി പുരസ്കാരം സേതുലക്ഷ്മിക്ക് സമര്‍പ്പിച്ചു


മനാമ. ബഹ്‌റൈന്‍ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയുടെ ഈ വർഷത്തെ "ഭരത് മുരളി പുരസ്കാരം അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും വര്‍ണ്ണാഭമായ ചടങ്ങില്‍ " പ്രശസ്ത അഭിനേത്രി സേതുലക്ഷ്മിക്ക് കേരള നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ സമർപ്പിച്ചു.

ബഹ്റൈൻ കേരളീയ സമാജവും തിരുവനന്തപുരം നാട്യഗൃഹവും  സംയുക്ത മായി തിരുവനന്തപുരം വി.ജെ.ടി ഹാളിൽ  സംഘടിപ്പിച്ച ചടങ്ങില്‍ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡന്റ്‌ പി വി രാധാകൃഷ്ണ പിള്ള ,നാട്യഗൃഹം പ്രസിഡന്റ്‌  പി വി ശിവന്‍ ,പ്രൊഫ. അലിയാർ, എം. കെ. ഗോപാല കൃഷ്‌ണൻ ,ചെയർമാൻ, നാട്യ ഗൃഹം, സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ബിജു എം സതീഷ്‌, മലയാള നാടക-ചലച്ചിത്ര-ടെലിവിഷൻ രംഗത്തെ പ്രമുഖരും ‍സന്നിഹിതരായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed