സാമൂഹ്യപ്രവര്‍ത്തകരുടെ കൈത്താങ്ങ്: പ്രജീന നാട്ടിലേക്ക് മടങ്ങി

മനാമ: ക്യാന്‍സര്‍രോഗം മൂലം ദുരിതം അനുഭവിക്കുന്ന പ്രജീന സുന്ദര്‍ ബഹ്റൈനിലെ സാമൂഹ്യപ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി. ബാംഗ്ലൂര്‍ സ്വദേശിനിയായ പ്രജീന കഴിഞ്ഞ 13 വര്‍ഷമായി ബഹ്റൈനില്‍ ഹൗസ് മേയ്ഡ് ജോലിചെയ്തു വരികയായിരുന്നു. ക്യാൻസർ എന്ന രോഗം പിടിപ്പെട്ട പ്രജീന സൽമാനിയ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവുകയായിരുന്നു. പിന്നീട് സോഷ്യൽ വർക്ക് വാട്സ്ആപ്പ് ഗ്രൂപ്പിൽ കൂടി പ്രജീനയുടെ അവസ്ഥ പുറം ലോകം അറിഞ്ഞതോടെ നിരവധി സഹായങ്ങളും ലഭിച്ചു. ഇന്ത്യൻ എംബസിയാണ് നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റ് നല്‍കി സഹായിച്ചത്. ബഹ്റൈനിലെ നല്ലവരായ മലയാളികളും ഹോസ്പിറ്റൽ തന്നെ പരിചരിച്ച ഡോക്ടർമാര്‍ക്കും നേഴ്സുമാര്‍ക്കും , വലിയ സഹായങ്ങൾ ചെയ്തു തന്ന സംഘടനകൾക്കും മറ്റ് സാമൂഹിക പ്രവർത്തകൻ മാർക്കും പ്രവർത്തകർക്കും ഇന്ത്യൻ എംബസിക്കും പ്രജീന നന്ദി പറഞ്ഞാണ് പ്രജീന മടങ്ങിയത്.