ദേശീയ വിമോചന ദിനാഘോഷം; കുവൈത്തിൽ അഞ്ച് ദിവസത്തെ പൊതു അവധി


 

ദേശീയ− വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി കുവൈറ്റിൽ അഞ്ച് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. വെള്ളി, ശനി വാരാന്ത്യ അവധി ദിനങ്ങൾ ഉൾപ്പെടെ ഞായറാഴ്ച ഫെബ്രുവരി 24 മുതൽ ചെവ്വാഴ്ച ഫെബ്രുവരി 26 വരെ സർക്കാർ പൊതുമേഖല സ്ഥാപനങ്ങൾക്കും സ്വകാര്യ മേഖലക്കും പൊതു അവധി നല്കിക്കൊണ്ട് കേന്ദ്ര സിവിൽ സർവീസ് കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചു. ഫെബ്രുവരി 21ന് അടയ്ക്കുന്ന സർക്കാർ സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ, ബാങ്കുകൾ തുടങ്ങിയ സ്ഥാപനങ്ങൾ ഫെബ്രുവരി 27ന് മാത്രമേ വീണ്ടും തുറക്കൂ. ഫെബ്രുവരി 25 ന് കുവൈറ്റ് ദേശീയ ദിനവും ഫെബ്രുവരി 26 ന് വിമോചന ദിനവും ആഘോഷിക്കുന്നതിന്റ ഒരുക്കങ്ങൾ പുരോഗമിച്ചു വരികയാണ്.

രാജ്യം 58ാമത് സ്വാതന്ത്ര്യ ദിനവും വിമോചനത്തിന്റ 28−ാമത് ദിനവും അമീർ ഷെയ്ഖ് സബ അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹ് അധികാരത്തിലെത്തിയതിന്റെ 13ാമത് വാർഷികവും ആഘോഷിക്കുകയാണ്. വഴിയോരങ്ങൾ ഇതിനകം ദീപാലങ്കാരങ്ങളാലും വർണ്ണ പതാകകളാലും അലങ്കരിച്ചിട്ടുണ്ട്. ഫെബ്രുവരി ഒന്നിന് ആരംഭിച്ച ഹാല ഫെബ്രുവരി ആഘോഷങ്ങളുടെ ആരവത്തോടെയാണ് ദേശീയ വിമോചന ദിനാഘോഷങ്ങളെ ജനങ്ങൾ വരവേല്ക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed