പ്രതീക്ഷയുടെ സഹായധനം കൈമാറി

മനാമ. ഓട്ടിസവും നിയന്ത്രിക്കാനാവാത്ത വിശപ്പും മൂലം ബുദ്ധിമുട്ടുന്ന മലപ്പുറം, എരമംഗലം സ്വദേശിനി ഗോപിക എന്ന പതിനാലുവയസുകാരിക്ക് 'പ്രതീക്ഷ ബഹ്‌റൈൻ' സഹായമെത്തിച്ചു. ചികത്സയില്ലാത്ത രോഗാവസ്ഥയിൽ സ്വന്തം മകളെയുംകൊണ്ട് വാടകവീട്ടിൽ കഴിയുന്ന ഗോപികയുടെ വാർത്ത കണ്ട്, പ്രാദേശികമായി രൂപീകരിച്ച കൂട്ടായ്മയുമായി ചേർന്ന് വീട് വയ്ക്കുന്നതിനുള്ള സ്ഥലത്തിനായുള്ള തുക കണ്ടെത്തുകയായിരുന്നു. പ്രതീക്ഷയുടേതായി സമാഹരിച്ച ഒരുലക്ഷത്തി ഇരുപത്തിരണ്ടായിരത്തി ഒരുനൂറ്റി നാൽപത്തിരണ്ട് രൂപ), പ്രതിനിധി സാബു ചിറമേൽ ഗോപികയുടെ വീട് സന്ദർശിച്ച് ഗോപികയു ടെ അമ്മയ്ക്ക് കൈമാറി. സഹായമെത്തിക്കാൻ കൈകോർത്ത എല്ലാ നല്ല മനസുകൾക്കും ഭാരവാഹികൾ നന്ദി അറിയിച്ചു.