റിഫാ സ്റ്റാർ വോളി കെ .സി .എ ബഹ്റൈൻ ജേതാക്കളായി

മനാമ: സൗഹൃദം കളിക്കളത്തിലൂടെ എന്ന സന്ദേശവുമായി ഷിഫാ അൽജസീറ മെഡിക്കൽ സെന്റർ മുഖ്യ പ്രയോജകരായി റിഫാ സ്റ്റാർ സ്‌പോർട്സ് ക്ലബ് സംഘടിപ്പിച്ച ലുലു എക്സ്ചേഞ്ച് പ്രൈസ് മണി ഏകദിന ഓപ്പൺ വോളിബോൾ ടൂർണമെന്റിൽ ഫൈനൽ മത്സരത്തിൽ സി .എഫ് .സി അൽഖോബാറിനെ പരാജയപ്പെടുത്തി കെ .സി .എ ബഹ്റൈൻ ജേതാക്കളായി . സ്‌കോർ (25 -22 ), (25 -23 ).റിഫാ ക്ലബ്ബ് ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ വിജയികളായ കെ.സി.എ ബഹ്‌റൈൻ ടീമിന് ലുലു എക്സ്ചേഞ്ച് രിഫാ ബ്രാഞ്ച് മാനേജർ അനൂപും , റണ്ണേഴ്‌സ് അപ്പ് ടീമായ സി എഫ് സി അൽഖോബാർ ടീമിന് കിംഗ് പാക്ക് ട്രേഡിങ്ങ് മാനേജർ നിസാർ ട്രോഫികൾ സമ്മാനിച്ചു. റിഷിൽ ലുലു എക്സ്ചേഞ്ച് പ്രൈസ് മണിയും ടീന സഹർ റെസ്‌റ്റോറന്റ് ഡിന്നർ കൂപ്പണും വിതരണം ചെയ്‌തു. ഫുഡ് സിറ്റി , ഫ്രഷ് വില്ല റെസ്റ്റോറന്റ് ,ഐഡിയ മാർട്ട്,മനാമ സ്വിച്ചു് ഗിയർ, റൂബി റെസ്റ്റോറന്റ് എന്നിവർ സഹപ്രയോജകരായ ടൂർണമെന്റിൽ ബാലൻ , ലിജോ ജോൺ, രവി എന്നിവർ കളി നിയന്ത്രിച്ചു. ബഹ്‌റൈൻ വാർത്ത.കോം ആയിരുന്നു മീഡിയ പാർട്ണർ. സാജു കണ്ണുർ ,വിവേക് , കെ.കെ.മുനീർ, അനസ് മണിയൂർ, മൂസ .ഇ .കെ ,ഷൌക്കത്ത് പട്ടാമ്പി , മുബാറക് തൊട്ടിൽപ്പാലം , ജമാൽ , ഫസൽ പൊന്നാനി, കിരൺ കണ്ണൂർ , മുനീർ പേരാമ്പ്ര , അർഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.