ശ്രീലങ്കൻ സ്വാതന്ത്ര്യദിനം:ഡിസ്ക്കവർ ഇസ്‌ലാം ആൻഡലസ് ഗാർഡനിൽ രുചിമേളയൊരുക്കും


ഫോട്ടോ സത്യൻ പേരാമ്പ്ര

മനാമ:ശ്രീലങ്കയുടെ 71 ആമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ഡിസ്കവറി ഇസ്‌ലാമിന്റെ ആഭിമുഖ്യത്തിൽ  ഫെബ്രുവരി 8 വെള്ളിയാഴ്ച വൈകീട്ട് 4 മണി മുതൽ രാത്രി 10 മണിവരെ ഗുദൈബിയ ആൻഡലസ് ഗാർഡനിൽ രുചിമേളയൊരുക്കുമെന്ന് സ,ഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളുടെ വൈവിധ്യമാർന്ന ഭക്ഷണങ്ങൾ ഈ ഭക്ഷ്യമേളയിൽ ലഭ്യമാക്കും. ഭക്ഷ്യമേളയിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കുമെങ്കിലും വ്യത്യസ്ത സ്റ്റാളുകളിൽ ഭക്ഷണം കഴിക്കുന്നതിന് പണം നൽകേണ്ടിവരും.അപ്പപ്പോൾ പാചകം ചെയ്ത ഭക്ഷണങ്ങൾ വളരെ കുറഞ്ഞ നിരക്കിൽ ഇവിടെ ലഭ്യമാകുമെന്നാണ് ഭക്ഷ്യമേളയുടെ പ്രധാന ആകര്ഷണമെന്ന് ഭാരവാഹികൾ പറഞ്ഞു.

ഭക്ഷ്യ മേളയോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചിട്ടു ണ്ട്. കൂടാതെ കുട്ടികൾക്കും ഭക്ഷ്യമേളയ്‌ക്കെത്തുന്നവർക്കും ആസ്വദിക്കാനായി വിവിധയിനം വിനോദ പരിപാടികളും വിവിധ സമ്മാനങ്ങൾ നേടാനുള്ള നറുക്കെടുപ്പുകളും ഇതോടൊപ്പം നടക്കും .വിവിധ രാജ്യങ്ങളിലുള്ളവർക്കു പരസ്പരം അവരുടെ നാടിന്റെ തനതായ രുചി മനസ്സിലാക്കാനും പരസ്പര സഹകരണം ശക്തിപ്പെടുത്താനാണ് ഇത്തരം ഒരു മേള സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക്  33727189 / 66716710 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്ന താണ്. സയ്യിദ് താഹിർ,സുഹൈർ,സയ്ദ് ഹനീഫ്,താരിഖ്,സിറാജ് എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു. 

 

You might also like

  • Straight Forward

Most Viewed