റിഫ സ്റ്റാര്‍ വോളിബോള്‍ ടൂര്‍ണമെന്റ് നാളെ


മനാമ : റിഫാ സ്റ്റാർ സ്പോര്‍ട്സ് ക്ലബ് സംഘടിപ്പിക്കുന്ന ഏകദിന ഓപ്പൺ വോളി ബോള്‍ ടൂര്‍ണമെന്റ് റിഫാ ക്ലബ്ബ് ‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. സൗഹൃദം കളിക്കളത്തിലൂടെ എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന ടൂർണമെന്റില്‍ ഫിലിപ്പൈന്‍, നേപ്പാൾ, സൗദി പ്രവാസി ടീമുകൾ ഉൾപ്പെടെ പ്രമുഖ ടീമുകൾ പങ്കെടുക്കും. ടൂർണമെന്റില്‍ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കുന്നവർക്ക് ട്രോഫിയും ക്യാഷ് പ്രൈസും ഒരുക്കിയിട്ടുണ്ട്.

ടൂർണമെന്റിന്റെ വിജയത്തിനായി അനസ്‌ മണിയൂർ (ചെയർമാൻ), ലിജോ ജോണ്‍, അർഷാദ് കടിയങ്ങാട്(വൈസ് ചെയര്‍മാന്‍), മുബാറക് തൊട്ടിപ്പാലം (കൺവീനർ), മൂസ കുറ്റിയാടി, ജമാൽ (ജോ.കണ്‍വീനര്‍), ഷൗക്കത്ത് പട്ടാമ്പി, നൗഫൽ മേപ്പയൂർ (വിഭവസമാഹരണം), സാജുകണ്ണൂർ, മുനീർ പേരാമ്പ്ര,(പ്രസിഡണ്ട്) എന്നിവരുള്‍പ്പെടെ 25 അംഗ സ്വാഗതസംഘം രൂപീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങള്‍ക്ക് 33807099 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed