നവകേരള നിര്‍മാണത്തിനായി 25 സുപ്രധാന പദ്ധതികള്‍

തിരുവനന്തപുരം : നവകേരള നിര്‍മാണത്തിനായി 25 സുപ്രധാന പദ്ധതികള്‍ നടപ്പാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. തന്റെ പത്താം ബജറ്റിലാണ് അദ്ധേഹത്തിന്റെ പ്രഖ്യാപനം.
- ടൂറിസം മേഖലയ്ക്ക് 270 കോടി. 82 കോടി ടൂറിസം മാർക്കറ്റിങ്ങിന്. 132 കോടി പശ്ചാത്തല വികസനത്തിനും വകയിരുത്തി.
- 2500 കോടി രൂപ കാർഷിക മേഖലയിൽ വിനിയോഗിക്കും. കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്തും. പ്രളയത്തിൽ തകർന്ന കാർഷികമേഖലയെ പുനരുദ്ധരിക്കും.
- ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ 40 ലക്ഷം പേരുടെ ഇന്‍ഷുറന്‍സ് പ്രീമിയം സര്‍ക്കാര്‍ അടയ്ക്കും. മറ്റുള്ളവര്‍ക്ക് പ്രീമിയം അടച്ച് പദ്ധതിയില്‍ ചേരാം. ഒരു ലക്ഷം രൂപയുടെ ചികിൽസാ ചെലവ് ഇൻഷുറൻസ് കമ്പനികൾ നൽകും. ജീവിതശൈലീ രോഗങ്ങൾക്ക് അഞ്ചു ലക്ഷം രൂപവരെ നൽകും.
- 200 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ ആശുപത്രികളാക്കും. ഉച്ചയ്ക്കുശേഷവും ഒപി ലാബും ഒപിയും സ്ഥാപിക്കും. എല്ലാ മെഡിക്കൽ കോളജുകളിലും ഓങ്കോളജിസ്റ്റുകളെ നിയമിക്കും. ലോട്ടറി വരുമാനവും പദ്ധതിക്കായി ഉപയോഗിക്കും. ഓരോ പഞ്ചായത്തിലും ആരോഗ്യസേനയെ നിയമിക്കും.
- സംസ്ഥാനത്ത് സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കും. നാലു ഭാഗങ്ങളുള്ള സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണു പ്രഖ്യാപിച്ചിരിക്കുന്നത്.
- സ്കൂളുകളുടെ പശ്ചാത്തല വികസനത്തിന് 170 കോടി.
- സർക്കാർ സ്കൂളുകൾ ആധുനികവൽക്കരിക്കും. പൊതുവിദ്യാലയങ്ങളിൽ രണ്ടരലക്ഷം കുട്ടികൾ പുതുതായെത്തി. ഇതിൽ 94 ശതമാനം പേരും മറ്റു സ്കൂളുകളിൽനിന്ന് മാറിവന്നവരാണ്.
- 1000 കോടി കുടുംബശ്രീക്ക് വകയിരുത്തി. കുടുംബശ്രീ 12 പുതിയ ഉല്‍പ്പന്നങ്ങള്‍ പുതുതായി പുറത്തിറക്കും.
- ലോകകേരളസഭയ്ക്ക് അഞ്ചുകോടി രൂപ വകയിരുത്തി.
- കേരള ബാങ്ക് ഈ വർഷം. നിക്ഷേപശേഷി 57,000 കോടിയിൽനിന്ന് 64,000 കോടിയായി ഉയരും.
- തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചുവരുന്ന പ്രവാസികൾക്ക് സാന്ത്വനം പദ്ധതി. 25 കോടി വകയിരുത്തി. പ്രവാസി സംരംഭകർക്ക് പലിശ സബ്സിഡിക്ക് 15 കോടി. മൃതദേഹങ്ങൾ കൊണ്ടുവരാനുള്ള ചെലവ് നോർക്ക വഹിക്കും.
- സ്ത്രീ ശാക്തീകരണത്തിന് 1420 കോടി രൂപ വകയിരുത്തി.
- തിരുവനന്തപുരം – കാസർകോട് സമാന്തര അതിവേഗ റയിൽപാത നിർമാണം ഈവർഷം. 515 കിലോ മീറ്റർ പാതയ്ക്ക് 55,000 കോടി രൂപ ചെലവ്.
- 1000 കോടി രൂപയുടെ രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചു. കുടിവെള്ള പദ്ധതിക്ക് 250 കോടി. പുറംബണ്ട് അറ്റകുറ്റപ്പണിക്ക് 43 കോടി. കൃഷിനാശം നേരിടാൻ 20 കോടി.
- റബര്‍ താങ്ങുവില 500 കോടി രൂപ. സിയാല്‍ മോഡല്‍ കമ്പനി റജിസ്റ്റര്‍ ചെയ്യും.
- നാളികേരത്തിന്റെ വില വര്‍ധിപ്പിക്കുന്നതിന് പദ്ധതി. 20 കോടി വകയിരുത്തി. വര്‍ഷത്തില്‍ 10 ലക്ഷം തെങ്ങിന്‍ തൈകള്‍ നട്ടുപിടിപ്പിക്കും.
- വയനാട്ടിലെ കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ പദ്ധതി. കുരുമുളക് കൃഷിക്ക് 10 കോടി, പൂക്കൃഷിക്ക് അഗ്രി സോൺ.
- കൊച്ചിയില്‍ അമരാവതി മാതൃകയിൽ ജിഡിസിഎ ടൗൺഷിപ്പുകൾ സ്ഥാപിക്കും.
- ഐടി പാര്‍ക്കുകളില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം ഒരു ലക്ഷത്തില്‍നിന്ന് രണ്ടു ലക്ഷമായി ഉയര്‍ത്തും.
- കൊച്ചി–കോയമ്പത്തൂർ വ്യവസായ ഇടനാഴി സ്ഥാപിക്കും.
- പാരിപ്പള്ളി, വെങ്ങോട് തുടങ്ങിയ സ്ഥലങ്ങളിൽ വ്യവസായ, വൈജ്ഞാനിക വളർച്ചാ ഇടനാഴി.
- വ്യവസായ പാർക്കുകളും കോർപ്പറേറ്റ് നിക്ഷേപങ്ങളും വരും. കിഫ്ബിയിൽനിന്നുള്ള 15,600 കോടി ഉപയോഗിച്ച് 6700 ഏക്കർ ഭൂമി ഏറ്റെടുക്കും. കണ്ണൂർ വിമാനത്താവള പരിസരത്ത് വ്യവസായ സമുച്ചയങ്ങൾ പണിയും.
- ജീവനോപാധി വികസനത്തിന് 4500 കോടി. തൊഴിലുറപ്പു പദ്ധതിയിൽ വിഹിതം 250 കോടി. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 75 കോടി.
- മൽസ്യത്തൊഴിലാളികൾക്ക് 1000 കോടി. കടലാക്രമണമുള്ള തീരത്തുനിന്ന് മാറിത്താമസിക്കുന്നവർക്ക് വീടിന് 10 ലക്ഷം വീതം ലഭ്യമാക്കും. ഇവരുടെ പുനരധിവാസത്തിന് 100 കോടി രൂപ നീക്കിവച്ചു.
- പുളിങ്കുന്നിൽ ഹെലികോപ്റ്റർ ഇറങ്ങാവുന്ന ആശുപത്രിക്ക് 150 കോടി. 2019–20 ൽ 500 കോടി രൂപയെങ്കിലും ചെലവഴിക്കും.
- കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ പദ്ധതി. കാപ്പിക്കുരു സംഭരിക്കുമ്പോൾ 20 മുതല്‍ 100 ശതമാനം വരെ അധികവില.
- കുടിയൊഴിപ്പിക്കൽ ഒഴിവാക്കും. അടഞ്ഞ വ്യവസായ സ്ഥാപനങ്ങളുടെ ഭൂമി ഉപയോഗിക്കും.
- കേരള ബോട്ട് ലീഗ് തുടങ്ങും. പുതിയ ടൂറിസം സീസണാക്കി മാറ്റും. സ്പൈസ് റൂട്ട് പദ്ധതി നടപ്പാക്കും, വിദേശപങ്കാളിത്തം ഉറപ്പാക്കും.
- പൊതുമരാമത്ത് വകുപ്പിന് ബജറ്റിൽ 1367 കോടി. പ്രാദേശിക പ്രത്യേകതകൾ കണക്കിലെടുത്ത് ഡിസൈനര്‍ റോഡുകൾ നിർമിക്കും.
- 585 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ജലപാത ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കും.
- അടുത്ത രണ്ടു വർഷം കൊണ്ട് റോഡുകളുടെ മുഖച്ഛായ തന്നെ മാറും. അടുത്ത അഞ്ചുവര്‍ഷം കൊണ്ട് 6000 കിലോമീറ്റർ റോഡ് നിര്‍മിക്കും.
- ഇലക്ട്രിക്ക് വാഹനങ്ങളുടെ എണ്ണം 10 ലക്ഷമാക്കാന്‍ നടപടി. കെഎസ്ആർടിസി തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുഴുവന്‍ ബസുകളും ഇലക്ട്രിക് ബസുകളാക്കും.