അറിവിന്റെ അക്ഷരലോകത്തിന് നാളെ തിരി തെളിയും ;ഇന്ന് പ്രശ്നോത്തരി


മനാമ: ബഹ്‌റൈൻ കേരളീയ സമാജം ഡി സി ബുക്സുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പുസ്തകോത്സവം  'വിന്റർ ബുക്ക് ഫെസ്റ്റിന്  'നാളെ തുടക്കമാകും. അതിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി ഇന്ന് മുതൽക്കു തന്നെ വിനോദ വിജ്ഞാന പരിപാടികൾക്ക് തുടക്കമാകും. ഇന്ന് വൈകീട്ട് സമസ്യ 2018 എന്ന പേരിൽ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പ്രശ്നോത്തരി യാണ് അനുബന്ധ പരിപാടികളിൽ ആദ്യത്തേത്. ചരിത്രം, കല, സാഹിത്യം ,രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയുള്ള പ്രശ്നോത്തരി വൈകീട്ട് 7 മണിക്ക് ഡയമണ്ട് ജൂബിലി ഹാളിൽ ആരംഭിക്കും. മൂന്നു പേര് വീതമുള്ള വ്യക്തികൾക്ക് ഗ്രൂപ്പായിട്ടോ സംഘടനാതലത്തിലോ മത്സരിക്കാവുന്നതാണ്. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 33369895(ഫിറോസ് തിരുവത്ര) ,39463471(ശബ്‌നി വാസുദേവ്) എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്.
പതിനൊന്നു ദിവസം നീണ്ടുനിൽക്കുന്ന  ഈ മേളയുടെ ഔപചാരികമായ ഉദ്‌ഘാടന കർമം നാളെ  വിഖ്യാത സിനിമാതാരം പ്രകാശ് രാജ് നിർവഹിക്കും. മലയാളത്തിലെ പ്രശസ്ത സാഹിത്യകാരന്മാരായ എൻ എസ് മാധവൻ, കെ ജി ശങ്കരപിള്ള , കെ വി മോഹൻ കുമാർ ഐ എ എസ് ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധേയയായ  മീനാക്ഷി ലേഖി, ഡോ ബാല ശങ്കർ, നമ്പി നാരായണൻ തുടങ്ങിയവർ സാഹിത്യോത്സാവത്തിൽ വിവിധ ദിവസങ്ങളിലായി പങ്കെടുക്കും.

ഇംഗ്ലീഷ് മലയാളം എന്നീ ഭാഷകളിൽ പ്രസിദ്ധീകരിക്കപ്പെട്ട  പുസ്തക പ്രദർശനത്തിനു പുറമേ കുട്ടികളുടെ വിനോദത്തിനും വിജ്ഞാനത്തിനും വകനൽക്കുന്ന കാർണിവെൽ, ഫുഡ് ഫെസ്റ്റിവൽ, ചിത്ര പ്രദർശനങ്ങൾ, ആർട്ട് ഇൻസ്റ്റലേഷൻസ്, ഫോട്ടോ പ്രദർശനങ്ങൾ, നാടൻ കലകൾ, കാവ്യസന്ധ്യകൾ , സംഗീത സദസ്സുകൾ, സാഹിത്യ ക്യാമ്പ് എന്നിങ്ങനെ വർണ്ണാഭമായ കലാസാംസാകാരിക പരിപാടികളോടെയാണ് പുസ്തകോത്സവം സംഘടിപ്പിച്ചിട്ടുള്ളത്.

You might also like

Most Viewed