വനിതാമതിലിന് ബദലായി അയ്യപ്പജ്യോതി തെളിയിക്കുമെന്ന് ശബരിമല കര്‍മ്മ സമിതി


തിരുവനന്തപുരം: വനിതാമതിലിന് ബദലായി സംസ്ഥാനത്തുടനീളം അയ്യപ്പജ്യോതി തെളിയിക്കുമെന്ന് ശബരിമല കര്‍മ്മസമിതി. ഡിസംബര്‍ 26 ന് മഞ്ചേശ്വരം മുതൽ പാറശാല വരെയാണ് അയ്യപ്പജ്യോതി തെളിയിക്കുകയെന്ന് ശബരിമല കര്‍മ്മസമിതി അറിയിച്ചു.   ദേശീയ പാതകളെയും പ്രമുഖ സംസ്ഥാന പാതകളെയും കൂട്ടിച്ചേർത്താണ് അയ്യപ്പജ്യോതി തെളിയിക്കുക.

കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. എസ്എൻഡിപി ഇന്ന് നടന്ന യോഗത്തിൽ പങ്കിടുത്തിട്ടില്ല.

വെള്ളാപ്പള്ളിയോട് അയപ്പജ്യോതി തെളിയിക്കുന്നതില്‍ പങ്കെടുക്കാൻ അഭ്യർഥിച്ചു സമീപിക്കുമെന്നും  തെറ്റിദ്ധാരണയുണ്ടെങ്കിൽ തിരുത്തുമെന്നും കര്‍മ്മ സമതി ഭാരവാഹികിള്‍ വ്യക്തമാക്കി. കെപിഎംഎസ്സിലെ ഒരു വിഭാഗം സഹകരിക്കും എന്നുറപ്പ് നല്കിയിട്ടുണ്ടെന്നും കര്‍മ്മ സമിതി അറിയിച്ചു.

 

You might also like

Most Viewed