തൃശൂര്‍ സ്വദേശിയെ ബഹ്റൈനില്‍ കാണാനില്ലെന്ന് പരാതി
മനാമ: ബഹ്റൈന്‍ പ്രവാസിയും തൃശൂര്‍ സ്വദേശിയുമായ സതീഷ് കുമാറിനെ കാണാതായിട്ട് രണ്ട് ദിവസമായി എന്ന് സുഹൃത്തുക്കള്‍ പോലീസില്‍ പരാതി നല്‍കി. ശനിയാഴ്ച്ച രാവിലെ ഓഫീസില്‍ പോയതിനു ശേഷം പിന്നീട് ഇദേഹത്തെ കുറിച്ച് യാതൊരു വിവരവുമില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. സുഹൃത്തുക്കള്‍ താമസ സ്ഥലത്തെത്തി അന്വേഷിച്ചെങ്കിലും മൂറി പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഹിദ്ദിലെ ബോക്സ് മേക്കേഴ്സ് കന്പനിയിലാണ് സതീഷ് ജോലി ചെയ്യുന്നത്. 353892 എന്ന നന്പറിലുള്ള മിത് സുബിഷി ലാന്‍സര്‍ മോഡല്‍ കാറാണ് ഇദേഹം ഉപയോഗിക്കുന്നത്. കാര്‍ ഡോറിന്റെ ഇരുവശങ്ങളിലും ബോക്സ് മേക്കറിന്റെ സ്റ്റിക്കര്‍ പതിപ്പിച്ചിട്ടുണ്ട്. സതീഷിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അജി ഭാസി (33170089), അനീഷ് വര്‍ഗീസ് (39899300) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
