നിലമ്പൂരില്‍ അജ്ഞാതരോഗം ബാധിച്ച് കാട്ടുപന്നികള്‍ കൂട്ടത്തോടെ ചാകുന്നു


മലപ്പുറം: നിലമ്പൂര്‍ കുറുമ്പിലങ്ങോട് അജ്ഞാതരോഗം ബാധിച്ച് കാട്ടുപന്നികള്‍ കൂട്ടത്തോടെ ചാകുന്നു. പന്നികളില്‍ പടര്‍ന്ന രോഗം കണ്ടുപിടിക്കാനോ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനോ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. വളര്‍ത്തുമൃഗങ്ങളിലേക്കും മനുഷ്യരിലേക്കും രോഗം പടരുമോയെന്നാണ് നാട്ടുകാരുടെ ആശങ്ക മുണ്ടന്‍മല, കോലോപ്പാടം, കൊടീരി തുടങ്ങിയ സ്ഥലങ്ങളില്‍ കഴിഞ്ഞദിവസങ്ങളില്‍ മാത്രം ഇരുപത്തഞ്ചോളം കാട്ടുപന്നികളുടെ ജഡങ്ങളാണ് കണ്ടെത്തിയത്.

കുറമ്പിലങ്ങോട് യു പി സ്‌കൂള്‍ പരിസരത്തും വീടുകള്‍ക്കു സമീപവും കണ്ടെത്തിയ കാട്ടുപന്നികളുടെ ജഡങ്ങള്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കുഴിച്ചുമൂടി. എന്നാല്‍ ചത്തപന്നികളുടെ പോസ്റ്റ് മോര്‍ട്ടം നടത്തി മരണകാരണം കണ്ടെത്താന്‍ അധികൃതര്‍ തയ്യാറാകാത്തതാണ് നാട്ടുകാരുടെ ആക്ഷേപത്തിനു കാരണം. 

You might also like

  • Straight Forward

Most Viewed