അൽ ഹിലാൽ മെഡിക്കൽ സെന്റർ സൽമാബാദ് ശാഖ ഉദ്ഘാടനം 23 ന് ; 15 ദിവസം സൗജന്യ പരിശോധന


ഫോട്ടോ . സനു രാജ് 
മനാമ : ആരോഗ്യ രംഗത്തെ പ്രമുഖ സ്‌ഥാപനമായ അൽ ഹിലാൽ മെഡിക്കൽ സെന്ററിന്റെ സൽമാബാദ് ശാഖയുടെ ഉദ്ഘാടനം  നവംബർ 23 വെള്ളിയാഴ്ച വൈകീട്ട് 5;30 ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രി  ഡോ. ഫൈഖാ ബിൻത് സയിദ് അൽ സാലി  നിർവഹിക്കുമെന്ന് മാനേജുമെന്റ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രശസ്ത പിന്നണി ഗായകൻ മുഹമ്മദ് അസ്‌ലം നയിക്കുന്ന സംഗീത നിശയും ഉണ്ടായിരിക്കുന്നതാണ്. ഉദ്ഘാടനത്തോടനുബന്ധിച്ച് ആദ്യത്തെ 15 ദിവസത്തേയ്ക്ക് സൗജന്യ പരിശോധന നടത്തുമെന്ന് മെഡിക്കൽ സെന്റർ മാനേജുമെന്റ് പറഞ്ഞു. കൂടാതെ ആദ്യ മാസം പ്രത്യേക ഇളവുകളും ഉണ്ടായിരിക്കും.
മിഡിൽ ഈസ്റ്റിലെ ബദർ അൽ സമ ഗ്രൂപ്പിന്റെ ഉടമസ്‌ഥതയിൽ ഒമാൻ,ഖത്തർ,കുവൈത്ത്,യു.എ.ഇ, സൗദി അറേബ്യാ തുടങ്ങിയ രാജ്യങ്ങളിൽ ആരോഗ്യ ശുശ്രൂഷ മേഖലയിൽ ഇതിനോടകം ഏറെ ശ്രദ്ധ നേടിയ സ്‌ഥാപനമാണ് അൽ ഹിലാൽ. സൽമാബാദിൽ അൽ ഹിലാൽ പ്രവർത്തനമാരംഭിക്കുന്നതോടെ പ്രദേശത്തെ സാധാരണക്കാർക്ക് കുറഞ്ഞ ചിലവിൽ ആധുനിക രീതിയിലുള്ള ചികിത്സ ലഭ്യമാകുമെന്ന് മാനേജുമെന്റ് ഭാരവാഹികൾ പറഞ്ഞു.
ഇ എൻ ടി, ചർമ്മരോഗ ചികിത്സ,ഗൈനക്കോളജി, കുട്ടികളുടെ ചികിത്സാ വിഭാഗം,ഓർത്തോ വിഭാഗം,റേഡിയോളജി,ഡെന്റൽ, ജനറൽ മെഡിസിൻ തുടങ്ങി എല്ലാ വിഭാഗങ്ങളിലും സ്പെഷ്യലിസ്റ്റുകളുടെ സേവനം ഇവിടെ ലഭ്യമാകും. ഏറ്റവും ആധുനിക രീതിയിലുള്ള ലബോറട്ടറി, എക്സ് റേ,സി ടി ,അൾട്രാ സൗണ്ട് സ്കാനിംഗ് സംവിധാനം തുടങ്ങിയവയും  ഫാര്മസിയും അടക്കമുള്ള സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും ചെലവ് കുറഞ്ഞ രീതിയില്‍ കൂടിയ മികവോടെയുള്ള ചികിത്സാ സൗകര്യം ലഭ്യമാക്കുക എന്നതാണ് അൽ ഹിലാൽ മെഡിക്കൽ സെന്റർ ലക്ഷ്യമാക്കുന്നതെന്നും  അത് കൊണ്ട് തന്നെ രാജ്യത്തെ അൽ ഹിലാലിന്റെ ഓരോ ശാഖകൾക്കും വൻ സ്വീകാര്യതയുമാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും മാനേജിംഗ് ഡയറക്ടർ അബ്ദുൾ ലത്തീഫ് ഉപ്പള പറഞ്ഞു.
രോഗികൾക്ക് അൽഹിലാലിനോടുള്ള വിശ്വാസ്യതയും ബന്ധവും നില നിർത്താൻ സ്‌ഥാപനം ഇപ്പോഴും ശ്രമിക്കുമെന്നും  തങ്ങളില്‍ അര്‍പ്പിച്ച വിശ്വാസം കാത്ത് സൂക്ഷിച്ചുകൊണ്ടുള്ള സേവനങ്ങള്‍ തുടര്‍ന്നും നല്‍കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഗ്രൂപ്പ് ഡയറക്ടര്‍ ഗ്രൂപ്പ് ഡയറക്ടർമാരായ വി ടി വിനോദൻ,പി എ മുഹമ്മദ് എന്നിവരും അഭിപ്രായപ്പെട്ടു.
രണ്ട് പതിറ്റാണ്ടായുള്ള കുറ്റമറ്റ ആതുരസേവനത്തിലൂടെ  അമേരിക്കയിലെ ജെ.സി.ഐ. അക്രഡിറ്റേഷന്‍  ഉൾപ്പെടെയുള്ളവ  ലഭിച്ചിട്ടുള്ള സ്‌ഥാപനമാണ് അൽ ഹിലാൽ. മുഹറഖിൽ ആശുപത്രിയും മനാമ,റിഫ തുടങ്ങിയ പ്രദേശങ്ങളിൽ മെഡിക്കൽ സെന്ററുകളും ഉൾപ്പെടെ ഇത് നാലാമത്തെ സെന്റർ ആണ് സൽമാബാദിൽ തുറക്കുന്നത്. സൽമാബാദിൽ പ്രവർത്തനം ആരംഭിക്കുന്നതോടെ ആലി,ബൂരി,ഇസ ടൌൺ അടക്കമുള്ള പ്രദേശങ്ങളിൽ നിന്നുള്ള രോഗികൾക്ക് ഏറ്റവും മികച്ച ചകിത്സാ സൗകര്യമുള്ള മെഡിക്കൽ സെന്ററാണ് ലഭ്യമാകുന്നതെന്ന്  സി ഇ ഓ ഡോ.ശരത് ചന്ദ്രൻ പറഞ്ഞു. ബിസിനസ് ഡവലപ്പ്മെന്റ് ഹെഡ്  ആസിഫ് നന്ദി പറഞ്ഞു.
 
 
 
 
 
 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed