പെരുവനവും മട്ടന്നൂരും കൊട്ടിക്കയറിയത് പ്രവാസി മനസിലേക്ക്
മനാമ: വാദ്യകുലപതികളായ പത്മശ്രീ പെരുവനം കുട്ടൻമാരാരും മട്ടന്നൂർ ശങ്കരൻ കുട്ടിയും വാദ്യ പെരുമഴ തീർത്ത് അസുര വാദ്യത്തിന്റെ അലയൊലികൾ തീർത്ത് ഉത്സവാന്തരീക്ഷം തീർത്തപ്പോൾ ബഹ്‌റൈൻ സോപാനം വാദ്യ കലാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന വാദ്യ സംഗമം നാടിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ സൂക്ഷിക്കുന്ന പ്രവാസികള്‍ക്ക് നവ്യാനുഭവമായി.
രണ്ടു ദിവസമായി ഇസാ ടൗണ്‍ കാന്പസില്‍ അരങ്ങേറിയ വാദ്യ സംഗമം ആസ്വദിക്കാന്‍ നിരവധി പേരാണ് എത്തിയത്.രണ്ടാം ദിനത്തിൽ കാഞ്ഞിലശേരി പത്മനാഭനാശാന്റെ മേളപ്രമാണത്തിൽ അഞ്ചടന്ത മേളവും, വൈക്കംവിജയലക്ഷമിയുടെ ഗായത്രി വീണകച്ചേരിയും ഗാനമേളയും നടന്നു.തുടർന്ന് പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടിമാരാരുടെ മേളപ്രമാണത്തില്‍ ഗംഭീര പാണ്ടിമേളവുമാണ് സമാപന ദിവസം അരങ്ങേറിയത്. കേരളത്തില്‍ നിന്നെത്തിയ 30 വാദ്യ കലാകാരന്മാരടക്കം 360 ല്‍പ്പരം വാദ്യകലാകാരന്മാരാണ് വാദ്യ സംഗമത്തില്‍ അരങ്ങേറിയത്. വാദ്യസംഗമത്തിന്റെ ഒന്നാം ദിനത്തിൽ പെരുവനം കുട്ടന്‍മാരാരുടെ സാമിപ്യവും തന്നെയായിരുന്നു ഏറ്റവും ശ്രദ്ധേയമായത്.
പ്രശസ്ത ഇടക്കവാദ്യ കലാകാരൻ പെരിങ്ങോടു സുബ്രഹ്മണ്യനും സംഘവും അവതരിപ്പിച്ച "ഇടക്ക വിസ്മയവും ഏറെ പ്രശംസ പിടിച്ചുപറ്റി. ഗുരു സന്തോഷ് കൈലാസിന്റെ നേതൃത്വത്തിലുള്ള സോപാനം വാദ്യകലാ സംഘം ഇത് മൂന്നാം തവണയാണ് ഇത്തരമൊരു വാദ്യ സംഗമം സംഘടിപ്പിക്കുന്നത്. സ്ക്രീളും കുട്ടികളുമടക്കം നിരവധി വിദ്യാര്‍ത്ഥികള്‍ സോപനത്തില്‍ ഇപ്പോള്‍ വാദ്യകല പരിശീലിച്ചു വരുന്നു



