ശ്രീധരന്‍പിള്ളയെ ചൊവ്വാഴ്ചയ്ക്കുള്ളില്‍ അറസ്റ്റു ചെയ്യാന്‍ തയാറാകുമോയെന്ന് കെ. മുരളീധരന്‍


തിരുവനന്തപുരം: കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയെ ചൊവ്വാഴ്ചയ്ക്കുള്ളില്‍ അറസ്റ്റു ചെയ്യാന്‍ സര്‍ക്കാര്‍ തയാറാകുമോയെന്ന് കെ.മുരളീധരന്‍ എംഎല്‍എ.

മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ അടുത്ത ഹിയറിങ് ചൊവ്വാഴ്ചയാണ്. അതുവരെ ശ്രീധരന്‍പിള്ളയെ അറസ്റ്റു ചെയ്യില്ലെന്നാണ് പൊലീസ് പറയുന്നത്. വേണമെങ്കില്‍ സര്‍ക്കാരിന് ശ്രീധരന്‍പിള്ളയെ രഥയാത്രയ്ക്കിടെ അറസ്റ്റു ചെയ്യാം. അധ്വാനിയെ രഥയാത്രയ്ക്കിടെ ലാലു പ്രസാദ് യാദവ് അറസ്റ്റു ചെയ്തിരുന്നു. ആ ചങ്കൂറ്റമെങ്കിലും പിണറായി സര്‍ക്കാരിനുണ്ടോയെന്നും മുരളീധരന്‍ പത്രസമ്മേളനത്തില്‍ ചോദിച്ചു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed