ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുവക്കാനൊരുങ്ങി ബഹ്റൈൻ
മനാമ : ബഹ്‌റൈൻ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുമാറാൻ ശ്രമിക്കുന്നതായും കൂടുതൽ വാഹങ്ങൾ തെരുവിലിറക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും ഇലക്ട്രിസിറ്റി, വാട്ടർ അതോറിറ്റി മന്ത്രി ഡോ. അബ്ദുൾഹുസൈൻ മിർസ പറഞ്ഞു. 2022 ആകുമ്പോഴേക്കും ജിസിസി രാജ്യങ്ങളിൽ ഇലക്ട്രോണിക് വാഹനങ്ങൾക്കുള്ള സാങ്കേതിക നിർദ്ദേശങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ തയ്യാറാക്കാൻ ഗൾഫ് സ്റ്റാൻഡേർഡൈസേഷൻ ഓർഗനൈസേഷൻ ശ്രെമിക്കുന്നുണ്ട്.
ശബ്ദ മലിനീകരണം കുറക്കുന്നത് ഉൾപ്പെടെ പരിസ്ഥിതിയ്ക്ക് അനുകൂലമായ പ്രയോജനങ്ങൾ ഇലക്ട്രിക് കാറുകൾക്ക് ഉണ്ടെന്നും ഇതോടൊപ്പം ഭാവിയിലേക്കുള്ള നിരവധി ഗുണങ്ങളും ഇലക്ട്രിക് കാറുകൾക്കുണ്ട്. ഊർജ്ജക്ഷമത മെച്ചപ്പെടുത്തുന്നതിനും മലിനീകരണമില്ലാത്ത ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിന് പ്രോത്സാഹനം നൽകുന്നതിനും ബഹ്റൈൻ സർക്കാരിന് അദ്ദേഹം നന്ദി പറഞ്ഞു. ഇലക്ട്രോണിക് വാഹനങ്ങൾക്കായുള്ള ആദ്യ പൈലറ്റ് സ്റ്റേഷൻ തുറക്കാനും, അവയെ സർക്കാർ ഏജൻസികളുമായി ഏകോപിപ്പിക്കുന്നതിനും ഉള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. പുതിയ വൈദ്യുതി സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് അനുയോജ്യമായ സൈറ്റുകൾ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.
ഇതോടൊപ്പം സൗരോർജ്ജ സംവിധാനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി 550 സർക്കാർ കെട്ടിടങ്ങളുടെ മേൽക്കൂരകളിൽ സോളാർ പാനലുകൾ സ്ഥാപിക്കും. നിരവധി മന്ത്രിമാർ, സർക്കാർ വകുപ്പുകളിൽ മുതിർന്ന ഉദ്യോഗസ്ഥർ, ബഹ്റൈൻ യു.എൻ.ഡി.പി റെസിഡന്റ് പ്രതിനിധി അമീൻ അൽ ഷർകാവി, മറ്റ് സമിതി അംഗങ്ങൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

