പിരിച്ചു വിട്ട ബഹ്റൈനി ജീവനക്കാരെ തിരിച്ചെടുക്കാന്‍ നിര്‍ദേശം


മനാമ : ഗള്‍ഫ് എയറില്‍ നിന്നും പിരിച്ചു വിട്ട ബഹ്റൈനി ജീവനക്കാരെ തിരിച്ചെടുക്കാന്‍ കമ്പനി എക്സിക്യൂട്ടീവ് കമ്മിറ്റി നിര്‍ദേശം നല്‍കി. ബഹ്റൈനികളായ ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും സ്വദേശി തൊഴില്‍ ശക്തി കൂടുതൽ ഉപയോഗപ്പെടുത്താൻ സാധിക്കണമെന്നും കമ്പനി വ്യക്തമാക്കി.

ജീവനക്കാരെ പിരിച്ചുവിട്ട എക്സിക്യൂട്ടീവ് മാനേജ്മെന്റിന്റെ നടപടി പുനർ പരിശോധിക്കാനും പിരിച്ചു വിട്ട മുഴുവന്‍ ബഹ്റൈനി ജീവനക്കാരേയും ജോലിയില്‍ തിരിച്ചെടുക്കാനുമാണ് കമ്പനി നിർദേശിച്ചിട്ടുള്ളത്. കമ്പനിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പുനർ സംഘടന നടത്താനും തീരുമാനമുണ്ട്. കമ്പനി പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ ഫലം കണ്ടുതുടങ്ങിയതായും യോഗം വിലയിരുത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed