ബഹ്‌റൈൻ ഇൻറർനാഷണൽ പ്രോപ്പർട്ടി എക്സിബിഷൻ ഉദ്ഘാടനം ചെയ്തു


മനാമ : 11- മത് ബഹ്‌റൈൻ ഇൻറർനാഷണൽ പ്രോപ്പർട്ടി എക്സിബിഷൻ (ബിപെക്സ് 2018) ബഹ്റൈൻ ഇന്റർനാഷണൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (ബി.ഐ.ഇ.സി.സി) ഉപ പ്രധാനമന്ത്രിയും കൺസ്ട്രക്ഷൻ ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് സമിതി ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുള്ള അൽ അൽ ഖലീഫ ഉദ്ഘാടനം ചെയ്തു.

"ഫ്യൂച്ചർ സ്ട്രക്ചർ ഓഫ് റിയൽ എസ്റ്റേറ്റ് ഇൻ ദ് കിങ്‌ഡം ഓഫ് ബഹ്‌റൈൻ" എന്ന പരിപാടിയുടെ ഭാഗമായി ബഹ്റൈൻ സൊസൈറ്റി ഓഫ് എൻജിനിയേഴ്സിന്റെ നേതൃത്വത്തിലാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. ഈ മേഖലയിൽ നിക്ഷേപത്തിനുള്ള അവസരങ്ങൾ വളരെ വലുതാണെന്നും, മൊത്തം ദേശീയ ഉൽപാദനത്തിന്റെ (ജിഎൻപി) സംഭാവനയിൽ 4 ശതമാനം മേഖലയിൽനിന്നുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. നടപ്പ് സാമ്പത്തിക വർഷത്തിൻറെ ആദ്യ പകുതി വരെ ഈ മേഖല കൂടുതൽ ആകർഷകമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
 
റിയൽ എസ്റ്റേറ്റ് മേഖലയെ കൂടുതൽ ഉത്തേജിപ്പിക്കുന്നതിന് ഏറ്റവും അനുയോജ്യവും വിജയകരവുമായവയാണ് ബഹ്റൈനൈൽ നിയമങ്ങളെന്നും ഉപപ്രധാനമന്ത്രി പ്രസ്താവിച്ചു. റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി കോഡും റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയും മേഖലയുടെ സ്ഥിരതക്ക് നിർണായക പങ്കുവഹിച്ചു.
 
ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവിന്റെ രക്ഷാ കർതൃത്ത്വത്തിലും പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ പിന്തുണയിലും കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിലുമാണ് ബഹ്‌റൈൻ ഇൻറർനാഷണൽ പ്രോപ്പർട്ടി എക്സിബിഷൻ സംഘടിപ്പിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed