2022ഓടെ ബഹ്റൈനിൽ ബജറ്റ് കമ്മി ഇല്ലാതാകും


മനാമ : രാജ്യത്തിന്റെ ദീർഘകാല സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാൻ സർക്കാർ സമഗ്രമായ പാക്കേജ് പ്രഖ്യാപിച്ചു. പുതുതായി പ്രഖ്യാപിച്ച ഫിസ്ൽ ബാലൻസ് പദ്ധതി എല്ലാ സർക്കാർ ഡിപ്പാർട്ടുമെൻറുകളിലും നടപ്പാക്കി ദീർഘകാല സാമ്പത്തിക ചെലവുകൾ ചുരുക്കി 2022 ആകുമ്പോഴേക്കും ബജറ്റ് കമ്മി ഇല്ലാതാക്കുന്നതിനാണ് ശ്രമം. ഇതിലൂടെ ചിലവിൽ 800 മില്യൺ ബഹ്‌റൈൻ ദിനാർ കുറവ് വരുത്താമെന്നാണ് കരുതുന്നത്. 2015-2017 കാലയളവിൽ നടപ്പിലാക്കിയ ധനകാര്യ ഏകീകരണ ശ്രമങ്ങൾ വഴി 854 മില്ല്യൻ ബഹ്‌റൈൻ ദിനാർ സമ്പാദിക്കാനായി.

ചെലവുകൾ നിരീക്ഷിക്കുന്നതിനും, പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും, സുതാര്യത വർദ്ധിപ്പിക്കുന്നതിനും ഗവൺമെന്റിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമായി രൂപകൽപ്പന ചെയ്ത പുതിയ യൂണിറ്റ് സ്ഥാപിക്കുന്നതിനും പദ്ധതിയിൽ തീരുമാനമുണ്ട്. ധനകാര്യ മന്ത്രാലയത്തിൽ ആഭ്യന്തര ഓഡിറ്റ്, കേന്ദ്ര ഗവൺമെന്റിന്റെ സംഭരണ യൂണിറ്റുകൾ സ്ഥാപിക്കൽ, പുതിയ ഡെപ്റ്റ് മാനേജ്മെൻറ് ഓഫീസ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ഫിസ്കൽ ബാലൻസ് പ്രോഗ്രാമിന്റെ സാമ്പത്തിക ആവശ്യകതകൾ പിന്തുണയ്ക്കാൻ ബഹ്റൈൻ, സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത് എന്നീ രാജ്യങ്ങളുമായി 10 ബില്യൻ അമേരിക്കൻ ഡോളറിൻറെ സാമ്പത്തിക സഹായ ഉടമ്പടിയാണ് ഒപ്പുവച്ചിരിക്കുന്നത്.

ഈ പ്രഖ്യാപനം സർക്കാരിന്റെ ധനകാര്യത്തെ ഉറച്ചതും സുസ്ഥിരവുമായ നിലപാടിൽ നിലനിർത്താനുള്ള തങ്ങളുടെ പ്രതിബദ്ധത വെളിപ്പെടുത്തുന്നുവെന്ന് ബഹ്റൈൻ ഉപപ്രധാനമന്ത്രിയും സാമ്പത്തികകാര്യ മന്ത്രാലയം കമ്മിറ്റി ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുള്ള അൽ ഖലീഫ പറഞ്ഞു. സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത് എന്നിവയുമായി സാമ്പത്തിക പിന്തുണയുള്ള കരാറുമായി ചേർന്ന് ഫിസ്കൽ ബാലൻസ് പ്രോഗ്രാം തുടർച്ചയായ സാമ്പത്തിക വളർച്ചയും സമൃദ്ധിയും ഉള്ള സാമ്പത്തിക സുസ്ഥിരതയ്ക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

2022 ഓടെ ചെലവ് ചുരുക്കാനും അതിലൂടെ ബജറ്റ് കമ്മി ഇല്ലാതാക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് ബഹ്റൈൻ ധനകാര്യ മന്ത്രി ഷെയ്ഖ് അഹ്മദ് ബിൻ മുഹമ്മദ് അൽ ഖലീഫ പറഞ്ഞു. കൂടുതൽ സാമ്പത്തിക സാധ്യതകൾ, കൂടുതൽ തൊഴിലവസരങ്ങൾ, ഉന്നത ജീവിതനിലവാരം എന്നിവ ഉറപ്പാക്കാനാണ് രാജ്യം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed