അയൽ രാജ്യങ്ങളുമായുള്ള ബന്ധങ്ങളെ പ്രശംസിച്ച് കിരീടാവകാശി

മനാമ : സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത് എന്നീ രാജ്യങ്ങളുമായുള്ള ബന്ധങ്ങളെ പ്രശംസിച്ച് കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ. സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത് രാജ്യങ്ങളിലെ ധനമന്ത്രിമാരുമായി നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സൗദി അറേബ്യയിലെ ധനകാര്യ മന്ത്രി മുഹമ്മദ് ബിൻ അബ്ദുള്ള അൽ ജദാൻ, യു.എ.ഇ.യുടെ ധനകാര്യ മന്ത്രി ഒബൈദ് ബിൻ ഹുമൈദ് അൽ തായർ, കുവൈത്ത് ധനകാര്യ മന്ത്രി ഡോ. നയ്ഫ് ബിൻ ഫലാഹ് അൽ ഹജ്റഫ് എന്നിവരുമായാണ് ഗുദൈബിയ പാലസിൽ വെച്ച് അദ്ദേഹം കൂടിക്കാഴ്ച്ച നടത്തിയത്. സൗദി അറേബ്യ, യു.എ.ഇ, കുവൈറ്റ് എന്നീ രാജ്യങ്ങൾ തമ്മിലുള്ള ഊഷ്മളമായ ബന്ധത്തെയും അദ്ദേഹം പുകഴ്ത്തി.
എല്ലാ മേഖലകളിലും വികസനം ഉറപ്പാക്കുന്നതിന് പ്രാദേശിക സഹകരണത്തിന്റെ പ്രാധാന്യം കിരീടാവകാശി ഊന്നിപ്പറഞ്ഞു. ഉപ പ്രധാനമന്ത്രിമാരായ ഷെയ്ഖ് മുഹമ്മദ് ബിൻ മുബാറക് അൽ ഖലീഫ, ഷെയ്ഖ് അലി ബിൻ ഖലീഫ അൽ ഖലീഫ, ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുള്ള അൽ ഖലീഫ, ബഹ്റൈൻ ധനകാര്യമന്ത്രി ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് അൽ ഖലീഫ എന്നിവരും യോഗത്തിൽ പങ്കെടുത്തു.