പ്രഖ്യാപനം പാളി : പെട്രോൾ വില കുറഞ്ഞത് 2.50 മാത്രം


തിരുവനന്തപുരം : പെട്രോളിനും ഡീസലിനും രണ്ടര രൂപ കുറഞ്ഞതു സംസ്ഥാന നികുതിയിൽ വരുന്ന ആനുപാതിക കുറവു കൂടി ചേർത്ത്. എണ്ണക്കമ്പനികൾ ഒരു രൂപ കുറയ്ക്കുമെന്ന കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലിയുടെ പ്രഖ്യാപനം സത്യത്തിൽ നടപ്പാക്കിയിട്ടില്ല. പെട്രോൾ ലീറ്ററിനു കേരളത്തിൽ 3.25 രൂപയും ഡീസലിനു 3.06 രൂപയും വരെ കുറയാനുള്ള സാധ്യതയാണ് ഇതുമൂലം ഇല്ലാതായത്. എക്സൈസ് ഡ്യൂട്ടിയിൽ ഒന്നര രൂപയും എണ്ണക്കമ്പനികളുടെ ഒരു രൂപ കിഴിവും ചേർത്ത് ആകെ രണ്ടര രൂപ കുറയ്ക്കുമെന്നായിരുന്നു ജയ്റ്റ്ലിയുടെ പ്രഖ്യാപനം.

എന്നാൽ, ഇന്നലെ സംസ്ഥാന സർക്കാർ എണ്ണക്കമ്പനികളിൽനിന്നു ശേഖരിച്ച കണക്കുപ്രകാരം എക്സൈസ് ഡ്യൂട്ടിയിൽ ഒന്നര രൂപയുടെ കുറവു മാത്രമാണു കേന്ദ്രം പ്രാബല്യത്തിലാക്കിയത്. ഇതു സംസ്ഥാന നികുതിയിൽ വരുത്തുന്ന കുറവു കൂടി കണക്കിലെടുത്തപ്പോഴാണ് വില രണ്ടര രൂപ കുറഞ്ഞത്. അടിസ്ഥാന വിലയും കേന്ദ്ര എക്സൈസ് ഡ്യൂട്ടിയും ചേർത്തുള്ള തുകയ്ക്കു മേലാണു സംസ്ഥാന നികുതി. പെട്രോളിന് 30.8 %, ഡീസലിന് 22.76 % വീതമാണു സംസ്ഥാനം നികുതി ചുമത്തിയിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed