വാറ്റ് : ബിസിനസ് സമൂഹം സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് സെമിനാർ സംഘടിപ്പിച്ചു


മനാമ : കഴിഞ്ഞ വർഷം രാജ്യത്ത് മൂല്യ വർധിത നികുതി (വാറ്റ്) നടപ്പിലാക്കാൻ തീരുമാനിച്ചത് മുതൽ വ്യവസായ രംഗത്തെ കുഴപ്പത്തിലാക്കുന്ന പ്രശ്നങ്ങളും സങ്കീർണ്ണതകളും വരും കാലങ്ങളിൽ ബിസിനസുകൾ നേരിടുന്ന വെല്ലുവിളികളുമാണ് നാം കേട്ടുവരുന്നത്. ബഹ്റൈനിലെ ബിസിനസ് സമൂഹത്തിന്റെ മനസ്സിനെ ബാധിക്കുകയും അവരെ അസ്വസ്ഥരാക്കുകയും ചെയ്ത ചില ആശങ്കകൾക്ക് ഉത്തരം നൽകുന്നതിനായി  ഡബ്ല്യൂ.ടി.എസ് ധ്രുവ കൺസൾട്ടൻസ് ഒരു സെമിനാർ സംഘടിപ്പിച്ചു. വാറ്റ് നടപ്പിലാക്കുന്നതുമൂലം നേരിടേണ്ടിവരുന്ന വെല്ലുവിളികളെ സംബന്ധിച്ചുള്ള ചർച്ചകളിൽ ഹോസ്പിറ്റാലിറ്റി, ധനകാര്യം, റിയൽ എസ്റ്റേറ്റ്, ലോജിസ്റ്റിക്സ് തുടങ്ങി വിവിധ മേഖലകളിലെ വിവിധ കമ്പനികൾ പങ്കെടുത്തു.
 
വാറ്റ് നടപ്പാക്കുന്ന സമയത്ത് ഇൻവോയ്സിംഗ് നിയമങ്ങൾ കർശനമായി അനുസരിക്കുക, ഒപ്പം നിങ്ങളുമായി ബിസിനസിൽ ഏർപ്പെടുന്ന മറ്റ് വ്യാപാര സ്ഥാപനങ്ങളും ഇവ പാലിക്കുന്നുവെന്ന് കർശനമായി ഉറപ്പുവരുത്തുക. അറബി ഭാഷയിലുള്ള ഇൻവോയ്സുകൾ നിർബന്ധിതമായിനൽകുക എന്നത് പ്രായോഗികമായി ബുദ്ധിമുട്ടുള്ള കാര്യമാണ്. ശരിയായ ഡോക്യുമെന്റേഷൻ / റെക്കോർഡ് സൂക്ഷിക്കൽ, ഇൻവോയിസിങ് നിയമങ്ങൾ പാലിക്കൽ എന്നിവ വ്യാപാര സ്ഥാപനങ്ങൾക്ക് കൂടുതൽ ഗുണകരമാകും. വ്യാപാരികൾ ഒരുങ്ങിയിരിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ചും ഗൌരവ് ഖുറാന (എക്സിക്യൂട്ടീവ് ഡയറക്ടർ, ഡബ്ല്യൂ.ടി.എസ് ധ്രുവ - ബഹ്റൈൻ) ഊന്നിപ്പറഞ്ഞു. ടെക്റ്റോണിക്ക് ഷിഫ്റ്റിനായി വ്യാപാരികൾ അവരുടെ ഐടി-ഇൻഫ്രാസ്ട്രക്ചറും ബിസിനസ്സ് സംവിധാനങ്ങളും തയ്യാറാക്കണം.
 
വാറ്റ് നടപ്പാക്കൽ പ്രക്രിയ കമ്പനികൾക്ക് കൂടുതൽ എളുപ്പമാക്കാൻ കമ്പനികൾക്കായി വിവിധ ഫംഗ്ഷണൽ ആൻഡ് ഓപ്പറേറ്റിങ് സൗകര്യങ്ങൾ നൽകുന്ന വാറ്റ് സപ്ലിമെന്റും ഡബ്ല്യൂ.ടി.എസ് ധ്രുവ ചർച്ച ചെയ്തു. അക്കൌണ്ടിംഗ് എൻട്രികളിലെ ഓട്ടോമാറ്റിക് എറർ റിപ്പോർട്ടിംഗ്, ഇആർപി സംവിധാനങ്ങളുമായി എളുപ്പത്തിലുള്ള സംയോജനം, തയാറാക്കിയ റിപോസിറ്ററി ഡാറ്റ എന്നിവയാണ് ഇതിൽ ചിലത്. വാറ്റ് നടപ്പാക്കുന്നതിന് വേണ്ടി കമ്പനികൾ എങ്ങനെ ആസൂത്രണം ആരംഭിക്കണം എന്ന വിശാലമായ ഓവർലേയും സെമിനാറിൽ അവതരിപ്പിച്ചു. കമ്പനികൾ 2018 ഒക്ടോബർ മുതൽ വാറ്റ് ടാസ്ക് ഫോഴ്സ് ആരംഭിക്കുന്നതിനും പ്രധാന റവന്യൂ സ്ട്രീമുകളെ വിശകലനം ചെയ്യുന്നതിനും നടപടികൾ ആരംഭിക്കും. അതിലൂടെ വാറ്റ് നടപ്പിലാക്കുമ്പോഴേക്കും കമ്പനികൾ വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെയാണെന്നും ചർച്ച ചെയ്യും.
 
ഈ സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ സംഘടനകൾ അവരുടെ ഇആർപി സംവിധാനം ഉപയോഗപ്പെടുത്തിത്തുടങ്ങും. അക്കൌണ്ടുകളിലും അനുബന്ധ മേഖലകളിലും കൃത്യമായ മാറ്റങ്ങൾ കൊണ്ടുവന്നാൽ വാറ്റ് നടപ്പാക്കപ്പെടുമ്പോൾ കമ്പനികളെ അത് കാര്യമായി ബാധിക്കില്ല. കമ്പനികൾ വാറ്റ് എന്ന ഭീമമായ മാറ്റത്തിനായി തയ്യാറാകണമെന്നും അല്ലാത്ത പക്ഷം ഐടി, ഹ്യൂമൻ റിസോഴ്‌സ്, സാമ്പത്തിക മേഖല എന്നിവ എല്ലാം കമ്പനിയുടെ നയങ്ങളേ ബാധിക്കുമെന്നും സെമിനാർ വിലയിരുത്തി. വാറ്റിനായി നടത്തുന്ന  തയ്യാറെടുപ്പുകളിലെ പരാജയം ബിസിനസ്സിന് കഠിനമായ കടമയായിരിക്കുമെന്നും സെമിനാറിൽ വിദഗ്ദ്ധർ വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed