പടവ് കുടുംബവേദി ഈദ് സംഗമം നടത്തി

മനാമ: പടവ് കുടുംബ വേദി ഈദ് സംഗമം(ഈദ് ഒരുമ 2018) നടത്തി. ഗലാലി ഗാർഡനിൽ വെച്ച് നടന്ന സംഗമം ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ ഉദ്ഘാടനം ചെയ്തു.ജന: സെക്രട്ടറി ഷജീർ തിരുവനന്തപുരം സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് സഹൽ തൊടുപുഴ അദ്ധ്യക്ഷത വഹിച്ചു.വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച പടവ് കുടുംബത്തിലെ വിദ്ധ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.
സാമൂഹ്യ പ്രവർത്തകൻ കെ.ടി സലിം,മുഖ്യ രക്ഷാധികാരി ഷംസ് കൊച്ചിൻ എന്നിവർ ആശംസകൾ അറിയിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ ഉമർ പാനായിക്കുളം,മുസ്തഫ പട്ടാന്പി,ഗണേഷ് കുമാർ, അബ്ദുൽ സലാം,മുസ്തഫ സുനിൽ ബാബു,നൗഷാദ് മഞ്ഞപ്പാറ,ഷിബു പത്തനംതിട്ട, ഇസ്മായിൽ കുറ്റ്യാടി,സജി മോൻ,ബക്കർ കേച്ചേരി,നിദാൽ ഷംസ് എന്നിവർ നേതൃത്വം നൽകി.ട്രഷറർ സത്താർ എറണാകുളം നന്ദിയും പറഞ്ഞു.തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.