കെ.സി.എ ടോസ്റ്റ്മാസ്റ്റേർസ് ക്ലബ് പുതിയ സമിതി സ്ഥാനമേറ്റു

മനാമ: കെ.സി.എയുടെ ടോസ്റ്റ് മാസ്റ്റേർസ് ക്ലബിന്റെ പുതിയ നിർവ്വാഹക സമിതി സ്ഥാനാരോഹണം ചെയ്തു. പ്രസിഡണ്ട് സിജോ ആന്റണി, വൈസ് പ്രസിഡണ്ട് ലിയോ ജോസഫ് (എജ്യുക്കേഷൻ വിഭാഗം) വൈസ് പ്രസിഡണ്ട് (പബ്ലിക് റിലേഷൻ) വിജു കല്ലറ ജോസ്, ട്രഷറർ നിക്സൺ വർഗീസ് ,സർജെന്റ് അറ്റ് ആർമ്സ് തോമസ് റോച്ച്, സെക്രട്ടറി ആദിത്യ പിള്ളൈ എന്നിവരെയാണ് പുതുതായി തിരഞ്ഞെടുത്ത സമിതിഅംഗങ്ങൾ. ഡിസ്ട്രിക്ട് 20 ഡയറക്ടർ ഡിറ്റിഎം ഖുറും സൽമാൻ ചടങ്ങിൽ മുഖ്യാത്ഥിയായിരുന്നു. ഏരിയ 12 ഡയറക്ടർ വിശ്വനാഥൻ ചടങ്ങിൽ പ്രതിഞ്ജ ചൊല്ലി കൊടുത്തു. യുണിടാഗ് സി.ഇ.ഒ പി.പി ചാക്കുണ്ണി,വർഗീസ് കാരയ്ക്കൽ, ഐ.സി.ആർ. എഫ് ചെയർമാൻ അരുൾ ദാസ് കെ.തോമസ്, ഫാൽക്കൺ ടോസ്റ്റ്മാസ്റ്റേർസ് പ്രസിഡണ്ട് മുഹമ്മദ് ജംഷീദ്, എന്നിവർ സംസാരിച്ചു.
തുടർന്ന് നടന്ന ചടങ്ങിൽ ഗാവൽ മാസ്റ്റർ മത്സരത്തിൽ വിജയികളായ സാറ അച്ചു ജോസഫ്, കെവിൻ ലിയോ, അഞ്ജലി ഷെല്ലി, സ്റ്റീവ് മാത്യു, നെഹാൽ സോണീസ്, ഐസക് ജോണി എന്നിവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. കെ.സി.എ പ്രസിഡണ്ട് സേവി മാത്തുണ്ണി, ഡിവിഷൻ ബി ഡയറക്ടർ ശിവരാജ് പിറമുത്തു എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.