ഐ.സി.ആർ.എഫ് ആരോഗ്യ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ (ഐ.സി.ആർ.എഫ്) ആഭിമുഖ്യത്തിൽ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചുകൊണ്ട് ബഹ്‌റൈൻ കേരളീയ സമാജത്തിൽ െവച്ച് വേനൽക്കാലത്തോടനുബന്ധിച്ച് ആരോഗ്യ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് ചൂടുകാലത്ത് തൊഴിലാളികൾക്ക് വേണ്ടുന്ന ആരോഗ്യ ബോധവൽക്കരണ ക്ലാസും നടത്തി. സെമിനാറിൽ വിവിധ മന്ത്രാലയം പ്രതിനിധികളും തൊഴിൽ സാമൂഹ്യ സുരക്ഷാ ഉദ്യോഗസ്ഥരും സംബന്ധിച്ചു. തൊഴിലിടങ്ങളിലെ അപകടങ്ങൾ ഒഴിവാക്കുക, പുറം പണികളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് വേണ്ടിയുള്ള പ്രത്യേക പരിചരണം നൽകുക തുടങ്ങി തൊഴിൽ സ്ഥാപന മേധാവികൾക്കും തൊഴിലാളികൾക്കും ഉപകാരപ്രദമാകുന്ന വിഷയങ്ങൾ സെമിനാറിൽ ചർച്ച ചെയ്തു. സെമിനാറിനോടനുബന്ധിച്ച് അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് മെഡിക്കൽ പരിശോധനയും നടന്നു.