പയ്യോ­ളി­ നഗരസഭാ­ ചെ­യർ­പേ­ഴ്‌സണെ­ തണൽ ബഹ്‌റൈൻ ചാ­പ്റ്റർ ആദരി­ച്ചു­


മനാമ: ബഹ്‌റൈനിൽ ഹ്രസ്വസന്ദർശനാർത്ഥം എത്തിച്ചേർന്ന പയ്യോളി നഗരസഭാ ചെയർപേഴ്‌സണും തണൽ−പയ്യോളി കമ്മിറ്റി ചെയർപേഴ്‌സണുമായ സാമൂഹ്യ പ്രവർത്തക കുൽസുവിനെ തണൽ−പയ്യോളി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തണൽ ബഹ്‌റൈൻ ചാപ്റ്റർ ആദരിച്ചു. ചെയർമാൻ റസാഖ് മൂഴിക്കൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പയ്യോളി കമ്മിറ്റി സെക്രട്ടറി ജലീൽ പി.കെ സ്വാഗതം പറഞ്ഞു. കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ യു.കെ ബാലൻ, റഷീദ് മാഹി,  ഒ.കെ കാസിം, അസീൽ അബ്ദുറഹ്്മാൻ, ജമാൽ കുറ്റിക്കാട്ടിൽ, റഫീഖ് അബ്ദുല്ല, അബ്ദുല്ല മാഷ്, നാഫിഅ ഹസ്സൻ എന്നിവർക്കൊപ്പം വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ചു കൊണ്ട്  ഇബ്രാഹിം ഹസ്സൻ പുറക്കാട്ടെരി, ശ്രീജിത്ത് കണ്ണൂർ, മുജീബ് പൊന്നാനി, ജയേഷ് മുയിപ്പോത്ത്, ഷബീർ മാഹി, എ.പി ഫൈസൽ വില്ല്യാപ്പള്ളി, ഹംസ വയനാട്, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

മറുപടി പ്രസംഗത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന തണൽ പോലുള്ള സംഘടനകളുമായി കൈകോർക്കുന്പോഴാണ് ഒരു ജനപ്രതിനിധി എന്ന നിലയിൽ താൻ ചാരിതാർഥ്യം അനുഭവിക്കുന്നതെന്ന് കുൽസു പറഞ്ഞു. പയ്യോളി ഡയാലിസിസ് സെന്റർ തണലിന്റെ മറ്റ് സെന്ററുകൾക്കൊപ്പം തലയുയർത്തി നിൽക്കുന്ന ഒന്നായി മാറാൻ ഓരോ പയ്യോളിക്കാരനും സഹകരിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.

തണൽ ബഹ്‌റൈൻ ചാപ്റ്ററിനുവേണ്ടി ലേഡീസ് വിംഗ് സെക്രട്ടറി നാഫിഅ ഇബ്രാഹിം കുൽസുവിനെ പൊന്നാട അണിയിച്ചു. മുജീബ് മാഹി നന്ദി പ്രകാശനം നിർവ്വഹിച്ചു. 

You might also like

Most Viewed