സൗഹർദ്ദം വിളിച്ചോതി ഈദ് സന്ദർശനം


മനാമ: ഈദിനോടനുബന്ധിച്ച് സൗഹൃദം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഫ്രണ്ട്്സ് സോഷ്യൽ അസോസിയേഷൻ‍ ഭാരവാഹികൾ വിവിധ മത നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി. ബഹ്റൈൻ‍ മാർ‍ത്തോമ്മ പാരിഷ് വികാരി റവ. ഫാദർ മാത്യു കെ. മുതലാളി അസി. വികാരി റവ. റെജി പി. എബ്രഹാം എന്നിവരുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ‍ പരസ്പര സൗഹൃദവും സ്നേഹവും വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയിലേയ്ക്ക് വിരൽ‍ചൂണ്ടി. സമകാലിക ലോകത്ത് ഓരോരുത്തരും തന്നിലേയ്ക്ക് ചുരുങ്ങിക്കൊണ്ടിരിക്കുന്ന അവസ്ഥയിൽ പരസ്പര സന്ദർശനങ്ങളും കൂടിക്കാഴ്ച്ചകളും മനസ്സിന് സന്തോഷവും കുളിരും പകരുമെന്ന് മാത്യു കെ. മുതലാളി പറഞ്ഞു.

ഫ്രണ്ട്്സിന്റെ സ്നേഹ സമ്മാനം വൈസ് പ്രസിഡണ്ട്് സഈദ് റമദാൻ നദ്−വി കൈമാറി. കൂടിക്കാഴ്ച്ചയിൽ‍ ജനറൽ‍ സെക്രട്ടറി എം.എം സുബൈർ, എക്സിക്യുട്ടീവ് അംഗങ്ങളായ എ. അഹ്മദ് റഫീഖ്, മുഹമ്മദ് ഷാജി, ദിശ സെന്‍റർ എക്സിക്യുട്ടീവ് ഡയറക്ടർ അബ്ദുൽ‍ ഹഖ്, പി.ആർ കൺവീനർ ഗഫൂർ മൂക്കുതല, എം.എം ഫൈസൽ എന്നിവരും സന്നിഹിതരായിരുന്നു.

You might also like

Most Viewed