ചെ­റി­യ പെ­രു­ന്നാൾ ആഘോ­ഷത്തിൽ രാ­ജ്യം ; ഭക്തി­സാ­ന്ദ്രമാ­യി­ ഈദ് ഗാ­ഹു­കൾ


മനാ­മ : ഒരു­ മാ­സം നീ­ണ്ടു­ നി­ന്ന ഭക്തി­സാ­ന്ദ്രമാ­യ വ്രതകാ­ലത്തി­ന്­ പരി­സമാ­പ്തി­ കു­റി­ച്ചുകൊ­ണ്ട് കടന്ന്­ വന്ന പെ­രു­ന്നാൾ ആഘോ­ഷമാ­ക്കി­ വി­ശ്വാ­സി­കൾ. വ്യാ­ഴാ­ഴ്ച അൽ­പ്പം വൈ­കി­യാണ് റമ്ദാൻ പി­റ കണ്ടതാ­യി­ അറി­യി­പ്പ് വന്നതെ­ങ്കി­ലും അപ്പോൾ തന്നെ­ ആരാ­ധനാ­ലയങ്ങൾ പ്രാ­ർത്­ഥനകൾകൊ­ണ്ട് മു­ഖരി­തമാ­യി­. വി­ശ്വാ­സി­കൾ വീ­ടി­ന്­ പു­റത്തേ­യ്ക്ക്­ ഇറങ്ങി­യതോ­ടെ­ റോ­ഡു­കളിൽ വാ­ഹനങ്ങളു­ടെ­ നി­ര തന്നെ­ പ്രത്യക്ഷപ്പെ­ട്ട്­ തു­ടങ്ങി­. കടകൾ രാ­ത്രി­ ഏറെ­ വൈ­കു­വോ­ളം പ്രവർ­ത്തി­ച്ചു­. ഷോ­പ്പിംഗ് മാ­ളു­കളി­ലും സൂ­പ്പർ മാ­ർ­ക്കറ്റു­കളി­ലും അഭൂ­തപൂ­ർ­വ്വമാ­യ തി­രക്കാണ് പി­ന്നീട് അനു­ഭവപ്പെ­ട്ടത്. പ്രധാ­നമാ­യും വസ്ത്രവ്യാ­പാ­ര സ്ഥാ­പനങ്ങളിൽ ഉപഭോ­ക്താ­ക്കളു­ടെ­ വലി­യ തി­രക്കാണ് അനു­ഭവപ്പെ­ട്ടത്. വർ­ഷത്തി­ലൊ­രി­ക്കൽ തു­ടർ­ച്ചയാ­യി­ ലഭി­ക്കു­ന്ന അവധി­ ആഘോ­ഷി­ക്കാൻ വി­വി­ധ ലേ­ബർ ക്യാന്പു­കളിൽ നി­ന്നു­ള്ളവരും നഗരങ്ങളി­ലേ­യ്ക്കി­റങ്ങി­. സു­ഹൃ­ത്തു­ക്കളു­ടെ­ വീ­ടു­കൾ സന്ദർ­ശി­ച്ചും അത്താ­ഴവി­രു­ന്നൊ­രു­ക്കി­യും പലരും വീ­ടു­കളിൽ ഒത്തു­ചേ­ർ­ന്നു­.

പെ­രു­ന്നാൾ ദി­നത്തിൽ പു­ലർ­ച്ചെ­ മു­തൽ പു­ത്തൻ ഉടു­പ്പു­കളി­ട്ട വി­ശ്വാ­സി­കൾ പള്ളി­കളി­ലേയ്­ക്ക് പ്രാ­ർ­ത്ഥകൾ­ക്കാ­യി­ എത്തി­ച്ചേ­ർ­ന്നി­രു­ന്നു­. സ്വദേ­ശി­കൾ എന്നോ­ വി­ദേ­ശി­കൾ എന്നോ­ വ്യത്യാ­സമി­ല്ലാ­തെ­ ആയി­രങ്ങളാണ് വി­വി­ധ പ്രദേ­ശങ്ങളിൽ നടന്ന ഈദ് ഗാ­ഹു­കളിൽ സംബന്ധി­ച്ചത്. ഔഖാ­ഫി­ന്റെ­ ആഭി­മു­ഖ്യത്തിലു­ള്ള ഈദ് ഗാ­ഹു­കളിൽ മലയാ­ളി­ പ്രവാ­സി­ സംഘടനകളും ഈദ് ഗാ­ഹു­കൾ സംഘടി­പ്പി­ച്ചി­രു­ന്നു­.

ബഹ്‌റൈൻ സു­ന്നി­ ഔഖാ­ഫി­ന്റെ­ കീ­ഴിൽ ‘തർ­ബി­യ ഇസ്ലാ­മിക് സൊ­സൈ­റ്റി­’യു­ടെ­ ആഭി­മു­ഖ്യത്തിൽ ഹൂ­റ ഉമ്മു­ അയ്മൻ ഗേ­ൾ­സ് ഹൈ­ സ്‌കൂൾ, ഉമ്മു­ൽ­ഹസം സ്പോ­ർ­ട്സ് ക്ലബ് ഗ്രൗ­ണ്ട് എന്നി­വി­ടങ്ങളി­ലാ­യി­ നടന്ന ചെ­റി­യ പെ­രു­ന്നാൾ നമസ്ക്കാ­രങ്ങളിൽ ആയി­രക്കണക്കിന് വി­ശ്വാ­സി­കൾ സംബന്ധി­ച്ചു­. സമീർ ഫാ­റൂ­ഖി­, യഹ്യ സി­.ടി­ എന്നി­വർ നേ­തൃ­ത്വം നൽ­കി­. വൈ­റസ് രോ­ഗങ്ങളും പ്രകൃ­തി­ ദു­രന്തങ്ങളും നമ്മെ­ വീ­ണ്ടും വീ­ണ്ടും ഓർ­മ്മി­പ്പി­ക്കു­ന്നതും ഈ നി­സ്സാ­രതയും നൈ­മി­ഷി­കതയും തന്നെ­യാ­ണെ­ന്നും അദ്ദേ­ഹം കൂ­ട്ടി­ച്ചേ­ർ­ത്തു­. വ്രതാ­നു­ഷ്ഠാ­നം പോ­ലു­ള്ള ആരാ­ധനാ­ കർ­മ്മങ്ങൾ വഴി­ കൂ­ടു­തൽ വി­നയാ­ന്വതരാ­യി­ നാം മാ­റണമെ­ന്നും അദ്ദേ­ഹം ആഹ്വാ­നം ചെ­യ്തു­. അബ്ദുൽ അസീസ് ടി­.പി­, അബ്ദുൽ ഗഫൂർ പാ­ടൂർ, യാ­ക്കൂബ് ഈസാ­, ലത്തീഫ് ചാ­ലി­യം, ഹംസ കെ­. ഹമദ്, അഷ്‌റഫ് പാ­ടൂർ, ഹംസ കൊ­യി­ലാ­ണ്ടി­ തു­ടങ്ങി­യവർ പരി­പാ­ടി­കൾ­ക്ക് നേ­തൃ­ത്വം നൽ­കി­.

ഐ.സി­.എഫ് ഉമ്മുൽഹസം സെ­ൻ­ട്രൽ കമ്മി­റ്റി­ ഈദ് സംഗമം നടത്തി­. പെ­രു­ന്നാ­ൾ നി­സ്കാ­രത്തി­ന്­ ശേ­ഷം നടന്ന സംഗമത്തിൽ നി­രവധി­പേർ ഒത്തു­കൂ­ടി­ ഈദ് ആശംസകൾ അർ­പ്പി­ച്ചു­. ഉമ്മുൽഹസം സു­ന്നി­ സെ­ന്ററിൽ നടന്ന പരി­പാ­ടി­യിൽ മർ­കസ് പി­.ആർ.ഒ മർ­സൂഖ് സഅദി­ പാ­പ്പി­നി­ശ്ശേ­രി­ ഈദ് സന്ദേ­ശം നൽ­കി­.

വി­ശു­ദ്ധ റമദാൻ മാ­സത്തിൽ നമ്മൾ കൈ­കൊ­ണ്ട ആത്മവി­ശു­ദ്ധി­ കൈ­വി­ടാ­തെ­ ബന്ധങ്ങൾ­ കൂ­ട്ടി­യു­റപ്പി­ക്കാൻ ശ്രമി­ക്കണമെ­ന്നും, ബന്ധങ്ങൾ തമ്മി­ലു­ള്ള സ്നേ­ഹം കൂ­ടു­ന്പോ­ഴാണ് നമ്മു­ടെ­ ജീ­വി­തത്തിൽ അനു­ഗ്രഹം ഉണ്ടാ­വു­ക എന്നും അദ്ദേ­ഹം ഈദ് സന്ദേ­ശത്തിൽ അറി­യി­ച്ചു­. മൊ­ഹി­യു­ദ്ദീൻകു­ട്ടി­ ഹസനി­ അദ്ധ്യക്ഷനാ­യി­രു­ന്ന പരി­പാ­ടി­യിൽ സയ്യിദ് ബാ­ഫഖി­ തങ്ങൾ, സകറി­യ സി­.പി­, നൗ­ഷാദ് കാ­സർഗോഡ് എന്നി­വർ എല്ലാ­വർ­ക്കും ഈദ് ആശംസകൾ അർ­പ്പി­ച്ചു­. മദ്രസ വി­ദ്യാ­ർ­ത്ഥി­ മു­ഹമ്മദ് സഈദ് കബീർ, സഫ്‌വാൻ സനദ് മാസ് എന്നി­വർ ഈദ് ഇശൽ ആലപി­ച്ചു­. പരി­പാ­ടി­യിൽ മധു­രപലഹാ­രവും പാ­യസവും വി­തരണം ചെ­യ്തു­. മരണപ്പെ­ട്ടവർ­ക്ക് വേ­ണ്ടി­ പ്രത്യേ­കം ദു­ആ മജ്‌ലി­സംഘടി­പ്പി­ച്ചു­.

ചെ­റി­യ പെ­രു­ന്നാ­ളി­ന്റെ­ രണ്ടാം ദി­വസമാ­യ ഇന്ന് വി­വി­ധ സംഘടനകളു­ടെ­ ആഭി­മു­ഖ്യത്തിൽ വി­വി­ധ കലാ­പരി­പാ­ടി­കളും സംഘടി­പ്പി­ച്ചി­ട്ടു­ണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed