‘തണൽ’ യാത്രയയപ്പ് നൽകി


മനാമ:നാൽപ്പത്തൊന്നു വർഷത്തെ പ്രവാസജീവിതം മതിയാക്കി സ്വദേശമായ കുറ്റിയാടിയിലേക്ക് തിരിച്ചു പോകുന്ന തണലിന്റെ പ്രവർത്തകനും തണൽ − കരുണ യൂണിറ്റ് പ്രസിഡണ്ട് മായ ടി.കെ. ജമാലിന് യാത്രയപ്പ് നൽകി. ചടങ്ങിൽ തണൽ ചെയർമാൻ ഡോ. ഇദ്‌രീസ് ഉപഹാരം സമർപ്പിച്ചു. ഫ്രണ്ട്സ് ഹാളിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ യൂണിറ്റ് സെക്രട്ടറി സലിം സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട്്‌ അബ്ദുൽ ജലീൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ   നിരവധി പേർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.നാട്ടിലെത്തിയാലും തണലിന്റെ പ്രവർത്തനങ്ങളിൽ സജീവമാകണമെന്ന് ആശംസയർപ്പിച്ചു സംസാരിച്ച റസാഖ് മൂഴിക്കൽ, അബ്ദുൽ മജീദ് തെരുവത്ത്, സി.കെ.കുഞ്ഞബ്ദുല്ല, യു.കെ. ബാലൻ, റഷീദ് മാഹി, മുർഷിദ്, ഫ്രെണ്ട്സ് അസോസിയേഷൻ പ്രസിഡണ്ട് ജമാൽ ഇരിങ്ങൽ, സെക്രട്ടറി എം.എം. സുബൈർ തുടങ്ങിയവർ അഭ്യർത്ഥിച്ചു.  നാട്ടിലുള്ള ശിഷ്ട ജീവിതം തണൽ പോലുള്ള ജീവകാരുണ്യസംഘടനകളിൽ സജീവമാകാനാണ്താൻ ഉദ്ദേശിക്കുന്നതെന്ന് ടി.കെ ജമാൽ പറഞ്ഞു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed