മുഖം മൂടി അക്രമം : നാഷണൽ ഫിനാൻസ് എക്സ്ചേഞ്ച് കന്പനിയിൽ നിന്ന് 4000 ദിനാർ കവർന്നു

മനാമ : മുഖം മൂടി അണിഞ്ഞെത്തി ജീവനക്കാരനെ ഭീഷണിപ്പെടുത്തി പണമിടപാട് സ്ഥാപനത്തിൽ നിന്നും 4000 ദിനാർ കവർന്നു. ഇന്നലെ രാവിലെ 8 മണിക്ക് ഇസാടൗൺ നാഷണൽ ഫിനാൻസ് എക്സ്ചേഞ്ച് കന്പനിയിലാണ് സംഭവം നടന്നത്. അധികം ആളുകൾ ഇല്ലാത്ത സമയത്താണ് സിൽവർ കളർ കാറിൽ വന്ന് മുഖം മൂടി ധരിച്ച് സ്ഥാപനത്തിൽ കയറിയത്. ജീവനക്കാരനെ മരപലക കൊണ്ട് അടിക്കുമെന്ന് ഭീഷണിപ്പെടുത്തി കൗണ്ടറിൽ ഉണ്ടായിരുന്ന പണവും കൈക്കലാക്കി പോവുകയായിരുന്നു. സ്ഥലത്ത് ഘടിപ്പിച്ചിട്ടുള്ള സി.സി.ടി.വിയിൽ ഇയാൾ സ്ഥാപനത്തിൽ വരുന്നതിന്റെയും തിരിച്ചു പോകുന്നതിന്റെയും ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.