പാസ്റ്റർ സാബു മാത്യു നിര്യാതനായി

മനാമ:പത്തൊന്പതു വർഷമായി ബഹ്റൈൻ ചർച്ച് ഓഫ് ലിവിംഗ് ഗോഡിലെ പുരോഹിതനായിരുന്ന പാസ്റ്റർ സാബു മാത്യു മണിയാറ്റ് (53) നിര്യാതനായി.ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സാൽമണിയ മെഡിക്കൽ സെന്ററിലായിരുന്നു അന്ത്യം. കഴിഞ്ഞ 30 വർഷമായി ബഹ്റൈനിൽ താമസിച്ചുവരികയായിരുന്ന സാബുമാത്യു എസ്.ജി.എസിൽ സീനിയർ മാനേജരായിരുന്നു. അവിവാഹിതനായ സാബുവിന് അമ്മയും രണ്ടു സഹോദരന്മാരും ഉണ്ട്. നാളെ വൈകീട്ട് മൂന്നു മണി മുതൽ 5 മണിവരെ മരണാനന്തര ശുശ്രുഷകൾ സെന്റ് ക്രിസ്റ്റഫർ ചർച്ചിൽ വെച്ച് നടക്കും. മൃതദേഹം സ്വന്തം നാടായ പത്തനംതിട്ട ജില്ലയിലെ വടശ്ശേരിക്കരയിലേക്ക് കൊണ്ട് പോകാനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നു.