ഫ്രണ്ട്സ് ഓഫ് ബഹ്റൈൻ മാൻ ഓഫ് ദി ഇയർ പുരസ്കാരം പി. ഉണ്ണികൃഷ്ണന്
മനാമ: ഫ്രണ്ട്സ് ഓഫ് ബഹ്റൈന്റെ ഈ വർഷത്തെ മാൻ ഓഫ് ദി ഇയർ പുരസ്കാരത്തിന് സ്പാക്, ഫോർ പി.എം ന്യൂസ് ചെയർമാൻ പി. ഉണ്ണികൃഷ്ണനെ തിരഞ്ഞെടുത്തു. ഇത്തവണത്തെ പ്രവാസി ഐക്കൺ അവാർഡിന് അർഹനായത് വി.കെ രാജശേഖരൻ പിള്ളയാണ്. ഫോർ പി.എം ന്യൂസിന്റെ ഡയറക്ടർ ബോർഡ് അംഗം കൂടിയായ വി.കെ രാജശേഖരൻ പിള്ള പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് കൂടിയാണ്. മീഡിയ വൺ റിപ്പോർട്ടറായ സിറാജ് പള്ളിക്കരക്കാണ് മീഡിയ ഐക്കൺ പുരസ്കാരം. പ്രശസ്ത ഗായകൻ എസ്.പി ബാലസുബ്രമണ്യത്തെയും ഇന്ത്യൻ ഐക്കൺ അവാർഡ് നൽകി ചടങ്ങിൽ ആദരിക്കുന്നുണ്ട്. ഇന്ന് വൈകീട്ട് ഏഴ് മണിക്ക് അധാരി പാർക്കിലെ ഓപ്പൺ ഗ്രൗണ്ടിൽ നടക്കുന്ന പരിപാടിയിൽ വെച്ചാണ് പുരസ്കാര ദാന പരിപാടികൾ നടക്കുകയെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

