സാംസ മെയ് ദിനാഘോഷം സംഘടിപ്പിച്ചു


മനാമ: സാംസയുടെ ആഭിമുഖ്യത്തിൽ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ മെയ് ദിനാഘോഷം സംഘടിപ്പിച്ചു. അമേരിക്കൻ മിഷൻ ആശുപത്രിയിലെ ഡോക്ടറും, ഐ.സി.ആർ.എഫ്. വൈസ് ചെയർമാനുമായ ഡോക്ടർ ബാബുരാമചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. മെയ്ദിന സന്ദേശം നൽകികൊണ്ട് ഗിരീഷ് കല്ലേരി സംസാരിച്ചു. തുടർ‍ന്ന് ഡോക്ടർ‍ ബാബു രാമചന്ദ്രനും, ഡോക്ടർ മേരി ജോണും ഒന്നര മണിക്കൂർ നീണ്ടു നിന്ന ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി.

വനിതാ വിഭാഗം ഏർപ്പെടുത്തിയ സൗജന്യ ഷുഗർ, ബ്ലഡ്‌പ്രഷർ പരിശോധനയിൽ നിരവധി പേർ പങ്കെടുത്തു. വനിതാ വിംഗ് സെക്രട്ടറി നിർ‍മ്മല ജേക്കബ് സ്വാഗതം ആശംസിച്ച ചടങ്ങിൽ വനിതാ വിഭാഗം പ്രസിഡണ്ട് ഇൻഷ റിയാസ് അദ്ധ്യക്ഷത വഹിച്ചു. വത്സല രാജൻ, റിയാസ്, ബാബുരാജ് മാഹി, മുരളീകൃഷ്ണൻ‍, ജിജോ ജോർ‍ജ് എന്നിവർ ആശംസകൾ അർ‍പ്പിച്ച്് സംസാരിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed