ബഹ്റൈൻ നവകേരള കലാവേദി മെയ്ദിനാഘോഷം സംഘടിപ്പിച്ചു
മനാമ: നവകേരള കലാവേദി ഹമദ് ടൗൺ, ബുദ്ദയ്യ, റിഫ, സൽമാബാദ് എന്നീ മേഖല കമ്മറ്റികൾ, ബൂരിയിലെ അൽനാഫ ലേബർ ക്യാന്പിൽ വെച്ച് മെയ് ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു. ഇ.ടി ചന്ദ്രൻ അദ്ധ്യക്ഷനായ യോഗത്തിൽ ഷാജി മൂതല ഉദ്ഘാടനം നിർവ്വഹിച്ചു. ഇ.എ സലീം മെയ് ദിനം സന്ദേശം കൈമാറി. ജീവകാരുണ്യ പ്രവർത്തന ഫണ്ട് വിതരണം കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബിജു ജോൺ നിർവ്വഹിച്ചു. തൊഴിലാളികളും, തൊഴിൽ ദാതാവും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കി മുന്നോട്ട് പോകാനാണ് ഇത്തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതിലൂടെ ഉദേശിക്കുന്നത് എന്ന് യോഗം അഭിപ്രായപ്പെട്ടു. ഹമദ് ടൗൺ മേഖല സംഘടന സെക്രട്ടറി ജലജൻ സ്വാഗതവും, അസിസ്റ്റന്റ് സെക്രട്ടറി ആശിഷ് നന്ദിയും പറഞ്ഞു. തുടർന്ന് തൊഴിലാളികൾക്ക് സദ്യ നൽകി. ആഘോഷപരിപാടികളുടെ ഭാഗമായി കലാപരിപാടികളും അരങ്ങേറി.

