ഐ.സി.ആർ.എഫ് മെയ് ദിനം ആഘോഷിച്ചു


മനാമ: മെയ് ദിനത്തോട് അനുബന്ധിച്ച്  ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ (ഐ.സി.ആർ.എഫ്) ആഭിമുഖ്യത്തിൽ ബഹ്റൈൻ ഇലക്ട്രോ മെക്കാനിക്കൽ കന്പനി തൊഴിലാളിക്ക് വേണ്ടി യോഗ ക്യാന്പ് സംഘടിപ്പിച്ചു. യോഗ അധ്യാപകനായിരുന്ന രുദ്രേഷ് കുമാർ സിംഗിന്റെ നേതൃത്വത്തിൽ നടന്ന ക്യാന്പിൽ   ശരിയായ ഭക്ഷണം, ആരോഗ്യ ടിപ്പുകൾ, ലളിതമായ യോഗ എന്നിവയുടെ പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു. 100 ഓളം തൊഴിലാളികൾ പങ്കെടുത്ത പരിപാടിയിൽ ഐ.സി.ആർ.എഫ് ജനറൽ സെക്രട്ടറി മെഹ്റു  വസുവാല, ഐസിആർഎഫ് യോഗ കോ-ഓർഡിനേറ്റർ നിഷ രംഗരാജൻ, സുധീർ തിരുനിലത്ത്, മാധവൻ കല്ലത്ത്, ജോൺ ഫിലിപ്പ്,  സതീന്ദ്രൻ, ശിവ ചിമാർ, പങ്കജ് നല്ലൂർ, ബി.എം.ഒ.ഒ ഉദ്യോഗസ്ഥർ അബ്ദുൾഖാദർ അൽ ഫർദൻ, ബൽവീന്ദർ സിംഗ്, എപ്പാൻ കോണ്ടൂർ, ജഗദീഷ് സിംഗ് എന്നിവർ ക്യാന്പിൽ പങ്കെടുത്തു.
 

You might also like

  • Lulu Exchange
  • Straight Forward

Most Viewed