രണ്ടു മലയാളികൾ കൂടി ബഹ്‌റൈനിൽ മരിച്ചു
മനാമ : ബഹ്‌റൈനിലെ മലയാളികളുടെ ആത്മഹത്യയുടേയും ഹൃദയാഘാത മരണത്തിന്റെയും പട്ടികയിൽ രണ്ടു മലയാളികൾ കൂടി. ഇന്നലെ തിരുവനന്തപുരം നന്ദിയോട് സ്വദേശി സതീഷ് കുമാർ (51) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. നാസർ അബ്ദുൾ മുഹമ്മദ് കന്പനിയിൽ മേസൺ ആയിരുന്നു. ഇന്നലെ വൈകീട്ടാണ് നെഞ്ചുവേദന അനുഭവപ്പെടുകയും തുടർന്ന് മരണപ്പെടുകയും ചെയ്തത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഡിപ്ലോമാറ്റ് ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്ന കണ്ണൂർ സ്വദേശി ശ്രീജിത്ത് അരിപ്പൊടിയനെ (42) യാണ് ഇന്നലെ വൈകീട്ട് താമസ സ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 12 വർഷത്തോളമായി ബഹ്‌റൈനിൽ എത്തിയിട്ട്. സഹോദരൻ രഞ്ജിത്ത് ബഹ്‌റൈനിൽ ജോലി ചെയ്യുന്നു. മാതാപിതാക്കളും ഭാര്യയും നാട്ടിലുണ്ട്. ഇരുവരുടേയും മൃതദേഹങ്ങൾ സൽമാനിയ ആശുപത്രിയിലേയ്ക്ക് മാറ്റി.

