ഇന്റർ കെ.എം.സി.സി ഫുട്ബോൾ കാർണിവലിന് തുടക്കമായി
മനാമ: കെ.എം.സി.സി സ്‌പോട്‌സ്−വിംഗ് സംഘടിപ്പിക്കുന്ന ലാവ സ്‌പോൺസർ ചെയ്യുന്ന ഇ. അഹമ്മദ് സാഹിബ് റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ഇന്റർ കെ.എം.സി.സി ഫുട്ബോൾ കാർണിവലിന് സിഞ്ച് ഇത്തിഹാത് ക്ലബ്ബിൽ തുടക്കമായി. വിവിധ ടീമുകളുടെ നേതൃത്വത്തിൽ പിഞ്ച് കുട്ടികളെ അണിനിരത്തി നടത്തിയ ഫ്‌ളാഗ് മാർച്ച് ഫുട്ബാൾ പ്രേമികളെ ആവേശഭരിതരാക്കി.
വിവിധ സംസ്ഥാന ഏരിയ ജില്ലാ ഭാരവാഹികളുടെ സാന്നിധ്യത്തിൽ കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് എസ്.വി ജലീൽ പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന പ്രസംഗത്തിൽ റണ്ണേഴ്‌സ് ട്രോഫി ടൈറ്റാനിയം തിലകന്റെ നാമദേയത്തിൽ നൽകാൻ എസ്.വി ജലീൽ പ്രഖ്യാപിച്ചു.
സ്‌പോട്‌സ്−വിംഗ് ചെയർമാൻ മൊയ്ദ്ദീൻ കുട്ടി കൊണ്ടോട്ടി അദ്ധ്യക്ഷത വഹിച്ചു. രണ്ട് ദിവസങ്ങളിലായി ഇത്തിഹാദ് ക്ലബിൽ നടന്ന വിവിധ ഏരിയാജില്ലാ കമ്മറ്റികളുടെ നേതൃത്വത്തിൽ പങ്കെടുത്ത ടീമുകൾ തമ്മിലുള്ള മത്സരത്തിൽ നിന്നും േസ്റ്ററ്റ് കമ്മറ്റി, കാസർകോട്, കണ്ണൂർ, മലപ്പുറം ടീമുകൾ സെമി ഫൈനലിൽ പ്രവേശിച്ചു. സെമി ഫൈനലിൽ േസ്റ്ററ്റ് കമ്മറ്റി ടീം കണ്ണൂരിനെയും, കാസർകോട് മലപ്പുറമായും മറ്റുരയ്ക്കും. കുട്ടുസ മുണ്ടേരി സംസ്ഥാന ഭാരവാഹികളായ അസൈനാർ കളത്തിങ്ങൽ, ടി.പി മുഹമ്മദലി, സിദ്ദീഖ് കണ്ണൂർ, കെ.പി മുസ്തഫ, ഗഫൂർ കൈപ്പമംഗലം ഒ.ഐ.സി.സി മലപ്പുറം പ്രസിഡണ്ട് ചെന്പൻ ജലാൽ സ്‌പോട്‌സ്−വിംഗ് ഭാരവാഹികളായ അഷ്‌കർ വടകര, സാദിഖ് സ്‌കൈ, നിസാമുദ്ദീൻ മാരായമംഗലം, ശിഹാബ് ജിദാലി, റഷീദ് സൗത്ത്സോൺ, ഇഖ്ബാൽ താനൂർ, ഉമ്മർ മലപ്പുറം, മാസിൽ പട്ടാന്പി, അസ്‌ലം വടകര, അഹമ്മദ് കണ്ണൂർ, റിയാസ് പുളിക്കൽ, ലത്തീഫ് കൊയിലാണ്ടി, പി.കെ ഇസ്ഹാഖ്, മുനീർ ഒഞ്ചിയം, ഷമീർ ടൂറിസ്റ്റ് ഫൈസൽ തുടങ്ങിയവർ സംബന്ധിച്ചു. കാർണിവൽ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ ഏപ്രിൽ 30ന് നടക്കും.