ഐ.വൈ.സി.സി രക്തദാന ക്യാന്പ് ഇന്ന്
മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ഇന്ദിര പ്രിയദർശനി രക്തദാന സേനയുടെ കീഴിൽ രക്തദാന ക്യാന്പ് സംഘടിപ്പിക്കുന്നു. ഇന്ന് രാവിലെ 8 മണി മുതൽ 12:30 വരെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിലാണ് ക്യാന്പ് സംഘടിപ്പിക്കുന്നത്. 2017-18 കമ്മറ്റിയുടെ മൂന്നാമത് രക്തദാന ക്യാന്പാണ് നടക്കുന്നത്. ജിജോമോൻ മാത്യു (39867813) കൺവീനറായ കമ്മറ്റിയാണ് ക്യാന്പിന് നേതൃത്വം നൽകുന്നത്.
