പ്രതിഭയുടെ ‘ഈ മനോഹര തീരത്ത്’ വയലാർ ഗാനനിശ ഇന്ന്
മനാമ: ബഹ്റൈൻ പ്രതിഭയുടെ സംഗീത വിഭാഗമായ സ്വരലയയുടെ ആഭിമുഖ്യത്തിൽ ഗാനരചയിതാവ് വയലാർ രാമവർമ്മയുടെ ചലച്ചിത്രഗാനങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് ‘ഈ മനോഹര തീരത്ത്’ എന്ന പേരിൽ സംഗീത പരിപാടി സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഇന്ന് വൈകീട്ട് 7 മണിക്ക് അദ്ലിയ ബാങ് സാങ് തായ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പരിപാടിയിൽ ബഹ്റൈനിലെ 15ഓളം പാട്ടുകാർ ഗാനങ്ങൾ അവതരിപ്പിക്കും. മനോജ് വടകരയുടെ നേതൃത്വത്തിലുള്ള എട്ടോളം കലാകാരന്മാർ ലൈവ് ഓർക്കസ്ട്ര ഒരുക്കും.
വയലാർ രാമവർമ്മ വിവിധ കാലഘട്ടങ്ങളിൽ എഴുതിയ ശ്രോതാക്കളുടെ ഇഷ്ട ഗാനങ്ങളാണ് ഗാനനിശയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രവേശനം സൗജന്യം.
