ശാസ്ത്ര പ്രതിഭ 2018 പ്രാഥമിക യോഗം ചേർന്നു
മനാമ: വിജ്ഞാന ഭാരതിയുടെ സഹകരണ ത്തോടെ ബഹ്റൈൻ സയൻസ് ഇന്ത്യാ ഫോറം ശാസ്ത്ര പ്രതിഭ പുരസ്കാരം 2018നെ മുൻനിറുത്തി സ്കൂൾ പ്രതിനിധികളെയും അദ്ധ്യാപകരെയും പങ്കെടുപ്പിച്ചു കൊണ്ട് ബ്രില്ല്യന്റ് അക്കാദമി ഹാളിൽ വെച്ച് പ്രാഥമിക യോഗം ചേർന്നു. പ്രസിഡണ്ട് ഡോ. വിനോദ് മണികര ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ ശാസ്ത്ര പ്രതിഭാ മത്സരം 2018 മെയ് 31ന് 11 മണി മുതൽ 12 മണിവരെ നടത്താൻ തീരുമാനമായി. മത്സരത്തിൽ പങ്കെടുക്കാൻ താൽപ്പര്യപ്പെടുന്ന വിദ്യാർത്ഥികൾ ഏപ്രിൽ 22ന് മുന്പ് അവരുടെ സ്കൂളുകളിൽ പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണെന്നും ഏപ്രിൽ 30 മുതൽ പഠനസാമഗ്രികൾ www.sifabahrain.comവെബ് സൈറ്റിൽ ലഭ്യമാകുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
