പ്രതി­ഷേ­ധ കൂ­ട്ടാ­യ്മ സംഘടി­പ്പി­ച്ചു­


മനാമ: കഠ്−വ സംഭവത്തിൽ പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ബഹ്റൈൻ നവകേരളയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ബഹ്റൈൻ നവകേരള കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് ഇ.ടി ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബിജുമലയിൽ, ഷാജി മൂതല, ഫിറോസ് തിരുവത്ര, സുഹൈൽ, രാമത്ത് ഹരിദാസ് എന്നിവർ സമീപകാലത്ത് സംഭവിച്ച വർഗ്ഗീയ പ്രവർത്തനങ്ങൾക്കെതിരെ പ്രതിരോധം ഉയർന്ന് വരേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും വിശദീകരിച്ചു. ഇത്തരം അക്രമ ഫാസിസ്റ്റ് ഭരണകൂട പിന്തുണയുള്ള പ്രവർത്തനങ്ങൾക്കെതിരെ രാജ്യത്ത് ഉയർന്ന് വരുന്ന പ്രതിഷേധങ്ങൾക്ക് യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

You might also like

  • Straight Forward

Most Viewed