സീ­തി­ സാ­ഹിബ് അനു­സ്മരണം നടത്തി­


മനാമ: ഓലീവ് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സീതി സാഹിബ് അനുസ്മരണം നടത്തി. പി.വി സിദ്ദിഖ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ‘ഖായിദെമില്ലത്തിന്റെ ദർശനം സീതിസാഹിബിലൂടെ’ എന്ന പേരിൽ സംഘടിപ്പിച്ച പഠന ക്ലാസ് കെ.എം.സി.സി പ്രസിഡണ്ട് എസ്.വി ജലീൽ ഉദ്ഘാടനം ചെയ്തു. രാജ്യനന്മ, സാമുദായിക ഐക്യം, സമുദായ ഉന്നമനം എന്നിവയായിരുന്നു ഖാഇദെ മില്ലത്ത്‌ ഇസ്മായിൽ സാഹിബിന്റെ ദർശനമെന്നും, അതിന്റെ പൂർത്തീകരണമായിരുന്നു സീതി സാഹിബ് ലക്ഷ്യമിട്ടതെന്നും എസ്.വി ജലീൽ ഉദ്ഘാടന വേളയിൽ പറഞ്ഞു. തുടർന്ന് നടന്ന ചടങ്ങിൽ സി.കെ അബ്ദുർറഹ്മാൻ, അസൈനാർ കളത്തിങ്കൽ, അസ്‌ലം വടകര തുടങ്ങിയവർ സീതി സാഹിബിന്റെ ആശയങ്ങളെ കുറിച്ചും, പ്രവർത്തനങ്ങളെ കുറിച്ചുമുള്ള അഭിപ്രായങ്ങൾ പങ്കുവെച്ചു. കൂടാതെ കഠ്−വ സംഭവത്തിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി. യോഗത്തിൽ നൗഫൽ എടയന്നൂർ വിഷയാവതരണം നടത്തി. കെ.പി മുസ്തഫ സ്വാഗതവും, ഖലീൽ ആലംപാടി നന്ദിയും പറഞ്ഞു.

You might also like

  • Straight Forward

Most Viewed