സീറോ മലബാർ സൊസൈറ്റിക്ക് പുതിയ നേതൃത്വം
മനാമ : ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക സംഘടനയായ സീറോ മലബാർ സൊസൈറ്റിയുടെ 2018-−19 പ്രവർത്തന വർഷത്തെ പരിപാടികൾക്ക് നേതൃത്വം നൽകാൻ പോൾ ഉറുവത്ത് പ്രസിഡണ്ടും, ജോയ് തരിയത്ത് ജനറൽ സെക്രട്ടറിയുമായി പുതിയ ഭരണസമിതിയെ സിംസ് ആസ്ഥാനത്ത് ചേർന്ന ജനറൽ ബോഡി ഐക്യകണ്ഠേന തിരഞ്ഞെടുത്തു. ചാൾസ് ആലൂക്ക (വൈസ് പ്രസിഡണ്ട്), ജോയ് മഠത്തുംപടി (അസി. സെക്രട്ടറി), ജീവൻ ചാക്കോ (ട്രഷറർ), ജേക്കബ് വാഴപ്പിള്ളി (അസി. ട്രെഷറർ), മോൻസി മാത്യു (മെന്പർഷിപ്പ് സെക്രട്ടറി), റൂസോ ജോസഫ് (സ്പോർട്സ് സെക്രട്ടറി), സജു സ്റ്റീഫൻ (ഐ.ടി സെക്രട്ടറി), ബിനോയ് ജോസഫ് (എന്റർടൈൻമെന്റ് സെക്രട്ടറി), ഷിനോയ് പുളിക്കൽ (ഇേന്റണൽ ഓഡിറ്റർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
ആക്ടിംഗ് പ്രസിഡണ്ട് ജോസഫ് പി.ടി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി നെൽസൺ വർഗീസ് വാർഷിക റിപ്പോർട്ടും, ട്രെഷറർ ബിജു പാറക്കൽ കഴിഞ്ഞ വർഷത്തെ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. കോർ ഗ്രൂപ്പ് വൈസ് ചെയർമാൻ റാഫി സി. ആൻ്റണി തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ഫ്രാൻസിസ് കൈതാരത്ത്, സേവി മാത്തുണ്ണി, സാനി പോൾ, ബിജു ജോസഫ്, ജോബ് സി. ആൻ്റണി തുടങ്ങിയവർ കഴിഞ്ഞ ഭരണസമിതിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ചും പുതിയ സമിതിക്ക് ആശംസകൾ നേർന്നും സംസാരിച്ചു. കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളിൽ സഹകരിച്ച എല്ലാവർക്കും ആക്ടിംഗ് പ്രസിഡണ്ട് പി.ടി ജോസഫും സെക്രട്ടറി നെൽസൺ വർഗീസും നന്ദി പ്രകാശിപ്പിക്കുകയും പുതിയ ഭരണസമിതിക്ക് ഭാവുകങ്ങൾ നേരുകയും ചെയ്തു. നിലവിലുള്ള ഭരണസമിതിയുടെ വാർഷികം ഏപ്രിൽ 12ന് സിംസ് ഗുഡ്്വിൻ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

