ആറൻമുള വാൽക്കണ്ണാടിയുമായി അമ്മൻ ജ്വല്ലറി
മനാമ : വിഷുക്കണിയ്ക്കൊപ്പം വാൽക്കണ്ണാടി കൂടി ഉണ്ടായാലെ കണി പൂർണ്ണമാകൂ എന്നാണ് വിശ്വാസം. വിഷു വിശ്വാസത്തിന്റേതാണെങ്കിലും കേരളത്തിന്റെ യശസ്സ് ഉയർത്തിയ ആറന്മുള കണ്ണാടി ഇനി പ്രവാസികൾക്കും സ്വന്തമാക്കാനുള്ള അവസരവും ഇപ്പോൾ വന്നെത്തിയിരിക്കുന്നു. മനാമയിലെ അമ്മൻ ജ്വല്ലറിയിലാണ് ഗൾഫ് രാജ്യങ്ങളിൽ വെച്ച് തന്നെ ആദ്യമായി ആറന്മുള വാൽക്കണ്ണാടിയുടെ സ്റ്റോക്ക് എത്തിയിരിക്കുന്നത്. ആറന്മുളയിൽ മാത്രം ലഭ്യമാകുന്ന പ്രത്യേക കളിമൺ കൂട്ടിൽ ഒരുക്കിയ പാരന്പര്യ കുടുംബത്തിൽ നിന്ന് ഉണ്ടാക്കിയ കണ്ണാടികൾ ഹോളോഗ്രാമോടു കൂടിയാണ് തങ്ങൾ വിൽപ്പന നടത്തുന്നതെന്ന് അമ്മൻ ജ്വല്ലറി മാനേജുമെന്റ് പറഞ്ഞു.
വിവിധ ഡിസൈനുകൾക്കനുസൃതമായി 40 ദിനാർ മുതൽ 120 ദിനാർ വരെയുള്ള വാൽക്കണ്ണാടികൾ ആണ് ഇപ്പോൾ എത്തിയിട്ടുള്ളതെന്നും വിശിഷ്ട വ്യക്തികൾക്ക് സമ്മാനങ്ങൾ നൽകുന്നതിനും അവരവർക്ക് വേണ്ടുന്ന വലിപ്പത്തിലും ഡിസൈനിംഗിലുമുള്ള കണ്ണാടികൾ ഓർഡർ അനുസരിച്ചു എത്തിച്ചു നൽകുമെന്നും അമ്മൻ ജ്വല്ലറി മാനേജിംഗ് ഡയറക്ടർ വിജയ് ജി ആചാര്യ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 66362829 എന്ന നന്പറിൽ ബന്ധപ്പെടാവുന്നതാണ്.

