പു­തി­യ അദ്ധ്യയന വർ­ഷത്തിന് തു­ടക്കമാ­യി : ഗതാ­ഗതത്തി­രക്കേ­റും


മനാമ : ഇന്ത്യൻ സമൂഹത്തിന്റെ വിവിധ സ്‌കൂളുകളിൽ പുതിയ അധ്യയന വർഷത്തിന് തുടക്കമായി. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന ഇന്ത്യൻ സ്‌കൂളിൽ ഇന്നലെ മുതൽ ക്ലാസ് ആരംഭിച്ചു. ഏഷ്യൻ സ്‌കൂളിൽ രണ്ടു ദിവസം മുന്പ് തന്നെ ക്ലാസുകൾ ആരംഭിച്ചിരുന്നു. ഏപ്രിൽ മുതൽക്ക് ഇന്ത്യൻ സമൂഹത്തിന്റെ മിക്ക സ്‌കൂളുകളും പൂർണ്ണ സജ്ജമായി പ്രവർത്തിച്ചു തുടങ്ങും.

സ്‌കൂളുകൾ സജീവമാകുന്നതോടെ ബഹ്‌റൈനിലെ ജനവാസ കേന്ദ്രങ്ങളിൽ രാവിലെ 6 മണി മുതൽ 8 വരെയും ഉച്ചയ്ക്ക് 1 മണി മുതലും ഗതാഗതക്കുരുക്ക് പ്രത്യക്ഷപ്പെടും. ഇതിന്റെ തുടർച്ചയായുള്ള ഗതാഗതക്കുരുക്കുകൾ പിന്നീടും തുടരും. പൊതുവെ അധ്യനവർഷാരംഭത്തിന്റെ തിരക്കുകൾ എല്ലാ മേഖലകളിലും ദൃശ്യമായിത്തുടങ്ങിയിട്ടുണ്ട്.

സൽമാനിയയിൽ ഗതാഗത പരിഷ്കരണത്തെത്തുടർന്നുണ്ടായ ഗതാഗതക്കുരുക്ക് മണിക്കൂറുകളോളം തുടരുകയാണ്. സ്‌കൂളുകൾ തുറക്കുന്നതോടെ ഈ ഭാഗത്തെ ഗതാഗതക്കുരുക്ക്  രൂക്ഷമാകാനാണ് സാധ്യത.

You might also like

  • Lulu Exchange
  • Straight Forward

Most Viewed