ബഹ്‌റൈനിൽ കണ്ടെത്തിയത് 80 ബില്യൺ ബാരൽസ്‌ ഓയിൽ


മനാമ : ബഹ്‌റൈനിൽ അടുത്തിടെ  കണ്ടെത്തിയ എണ്ണയുടെ ശേഖരം 80 ബില്യൺ ബാരൽ ഓയിൽ ആണെന്ന് ബഹ്റൈൻ മന്ത്രാലയം അറിയിച്ചു. റഷ്യയിൽ ഉള്ള അത്രക്ക്ും തന്നെ എണ്ണശേഖരമാണ് ഇവിടെ ഉള്ളതെന്നാണ് ഈ കണക്കിലൂടെ   വ്യക്തമാകുന്നത്. രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്തുള്ള ഖലീൽ അൽ ബഹ്റൈൻ ബേസിനിലാണ്  വൻ എണ്ണ ശേഖരം കണ്ടെത്തിയത്.

വളരെ വലിയ അളവിവുള്ള എണ്ണയും, വാതക ശേഖരവും ഖനിയിൽ അടങ്ങിയിട്ടുണ്ട്. ബഹ്റൈൻ കീരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാഡറും ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ  ബിൻ അൽ ഖലീഫ ചെയർമാനായ ബഹ്റൈൻ നാച്ചുറൽ റിസോഴ്സ് ആൻഡ് എക്കണോമിക് സെക്യൂരിറ്റിയാണ് എണ്ണശേഖരം കണ്ടെത്തിയതായി പ്രഖ്യാപനം നടത്തിയത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed