ജോയ് ആലുക്കാസിൽ അക്ഷയ തൃതീയക്ക് നിരവധി ഭാഗ്യസമ്മാനങ്ങൾ
മനാമ : സ്വർണ്ണ വ്യാപാര രംഗത്തെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസിൽ അക്ഷയ തൃതീയയോടനുബന്ധിച്ച് നിരവധി ഭാഗ്യ സമ്മാനങ്ങൾ ഒരുക്കി. ഇത്തവണ 200 സ്വർണ്ണ ബാറുകളാണ് ഇടപാടുകാർക്ക് ജോയ് ആലുക്കാസ് ഒരുക്കിയിട്ടുള്ളത്. ഏപ്രിൽ 18നാണ് ഈ വർഷത്തെ അക്ഷയ തൃതീയ. അതോടനുബന്ധിച്ച് ആകർഷകമായ വിലക്കിഴിവിനോടൊപ്പം നിരവധി ഓഫറുകളാണ് ജോയ് ആലൂക്കാസ് ഗ്രൂപ്പ് ഒരുക്കിയിട്ടുള്ളത്. ഭാരതീയ വിശ്വാസ പ്രകാരം സർവ്വ ഐശ്വര്യത്തിന്റെയും ദിനമായാണ് അക്ഷയ ത്രീതീയ കണക്കാക്കുന്നതെന്നും ഭാവിയിലേയ്ക്കുള്ള ഐശ്വര്യങ്ങളുടെ തുടക്കമാണ് അക്ഷയ ത്രിതീയ നൽകുന്ന സന്ദേശമെന്നും ജോയ് ആലുക്കാസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും, ചെയർമാനുമായ ജോയ് ആലുക്കാസ് പറഞ്ഞു. 11 രാജ്യങ്ങളിലായി 140 ഓളം ഷോറൂമുകളുള്ള ജോയ് ആലുക്കാസ് ഗ്രൂപ്പ് ആഘോഷ ദിവസമായ അക്ഷയ ത്രിതീയയോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി ഡയമണ്ട് പോൾക്കി ആഭരണങ്ങൾ വാങ്ങുന്നതിലൂടെ നറുക്കെടുപ്പിന്റെ ഭാഗമായി 200 സ്വർണ്ണ ബാർ നേടാനുള്ള അവസരമാണ് ഒരുക്കുന്നത്. കൂടാതെ മറ്റ് പർച്ചേയ്സുകൾക്ക് ഒരു ഗ്രാം സ്വർണ്ണ നാണയം സമ്മാനമായും ലഭിക്കും. കുറഞ്ഞ പണിക്കൂലിയിൽ ഉപഭോക്താക്കൾക്ക് സ്വർണ്ണാഭരണങ്ങൾ മാറ്റി വാങ്ങാനും, 0% ഡിഡക്ഷൻ ഓഫറുകളും ഉണ്ടായിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

